981 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മഞ്ഞകുപ്പായത്തില്‍; ലോകകപ്പിലേക്കുള്ള മടങ്ങിവരവില്‍ വികാരാധീനനായി നെയ്മര്‍

പരിക്കിനെത്തുടര്‍ന്ന് 981 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ലോകകപ്പ് വേദിയിലേക്ക് മടങ്ങിയെത്തി. സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ താരം വികാരധീനനാവുകയും, ടീമിന്റെ 3-0 വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ഈ മടങ്ങിവരവ്, താരം നേരിട്ട വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയായി.
മിയാമി: ഫുട്ബോള്‍ ലോകകപ്പ് വേദിയിലേക്കു മടങ്ങിവരവില്‍ വികാധീനനായി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. പരിക്കിനെത്തുടര്‍ന്ന് നീണ്ട ഇടവേളയ്ക്ക് ശേഷം കളത്തിലിറങ്ങിയ നെയ്മര്‍, താന്‍ നേരിട്ട വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് മൈതാനത്ത് നല്‍കിയത്. സ്‌കോട്ട്ലന്‍ഡിനെതിരായ മത്സരത്തില്‍ 3-0 എന്ന ആധികാരിക വിജയമാണ് ബ്രസീല്‍ സ്വന്തമാക്കിയത്.

പരുക്കുകള്‍ മൂലം കരിയറില്‍ വലിയൊരു ഇടവേള എടുക്കേണ്ടി വന്ന നെയ്മറിന്, തന്റെ നാലാം ലോകകപ്പിലേക്കുള്ള പ്രവേശനം ഒരു വിജയഗാഥ പോലെയായിരുന്നു. 981 ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം മഞ്ഞക്കുപ്പായത്തില്‍ ബ്രസീലിനായി കളത്തിലിറങ്ങിയത്. 76-ാം മിനിറ്റില്‍ മാത്യുസ് കുഞ്ഞയ്ക്ക് പകരക്കാരനായി താരം മൈതാനത്തിറങ്ങിയപ്പോള്‍ കാണികള്‍ എഴുന്നേറ്റ് നിന്ന് വലിയ കരഘോഷത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പരുക്കിനെത്തുടര്‍ന്നുള്ള നീണ്ട അവധിയുടെ പേരില്‍ ബ്രസീലിയന്‍ പ്രസിഡന്റില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ നേരിട്ട നെയ്മര്‍ക്ക്, ഈ മടങ്ങിവരവ് ഏറെ വൈകാരികമായിരുന്നു.

Scroll to Top