വായനാപക്ഷാചരണത്തിന്റെ ഭാഗമായി
ടി ഐ എച്ച് എസ് എസ് നായന്മാര്‍മൂല – എല്‍ പി വിഭാഗം സംഘടിപ്പിച്ച വയനാ സല്ലാപത്തില്‍ മുഖ്യാതിഥിയായി കെ എസ് സൗമ്യ ടീച്ചര്‍(ബി.പി.സി)പങ്കെടുത്തു. അബ്ദുള്‍ ഹമീദ് മാഷ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പി കെ അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബെറ്റ്‌സി ടീച്ചര്‍ ആശംസ അറിയിച്ചു സംസാരിച്ചു.
കഥകളും കവിതാശകലങ്ങളുമായി കുട്ടികളോട് സല്ലപിച്ച സൗമ്യ ടീച്ചര്‍ വായന ജീവിതത്തിലുടനീളം നിലനിര്‍ത്തേണ്ടതിനെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു. എസ് ആര്‍ ജി കണ്‍വീനര്‍
മുഹമ്മദ് സാബിക്ക് സി എല്‍ നന്ദി പറഞ്ഞു.
തുടര്‍ദിനങ്ങളില്‍ വായനാ പ്രശ്‌നോത്തരി
കടങ്കഥാപയറ്റ്
ആസ്വാദനക്കുറിപ്പു മത്സരം എന്നിവയ്ക്കു പുറമെ രക്ഷിതാക്കള്‍ക്കായി
കവിത – കഥാ രചനാ മത്സരങ്ങള്‍ കൂടി സംഘടിപ്പിക്കുന്നുണ്ട് എന്ന അറിയിപ്പ് കുട്ടികള്‍ ആവേശത്തോടെ എതിരേറ്റു.
വായനാ പക്ഷാചരണം സമുചിതമായി ആഘോഷിച്ചു.




