എ.ബി.സി. കേന്ദ്രം മാറ്റി സ്ഥാപിക്കണം; പ്രതിഷേധ സമരം ഇരമ്പി

കാസര്‍കോട്:
ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്ത് സ്ഥാപിച്ച മുളിയാറിലെ
എ ബി സി കേന്ദ്രം ജനവാസമില്ലാത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്
മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് 14-ാം വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കലക്ട്രേറ്റ് ധര്‍ണയില്‍ ജനകീയ പ്രതിഷേധം ഇരമ്പി .
വളരെ അധികം ജനങ്ങള്‍
തിങ്ങി പാര്‍ക്കുന്ന ബോവിക്കാനം ടൗണിന് തൊട്ടടുത്ത് ബാലടുക്കം എട്ടാം മൈല്‍ പ്രദേശത്ത് സ്ഥാപിച്ച
മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള
തെരുവുനായ്ക്കളെ വന്ധീകരിക്കുന്നതിനുള്ള ആനിമല്‍ ബര്‍ത്ത്
കണ്‍ടൂള്‍ (എ ബി സി)കേന്ദ്രം ജനവാസമില്ലാത്ത മറ്റൊരു പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.

ഇപ്പോള്‍ സ്ഥാപനം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കേന്ദ്രത്തിന് തൊട്ടടുത്ത് സ്‌കൂളും അംഗണ്‍വാടിയും പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥാപനത്തിലെ അസഹിനീയമായ ദുര്‍ഗന്ധത്താല്‍
അംഗന്‍വാടിയിലെ പിഞ്ചു കുട്ടികള്‍ ചര്‍ദ്ധിക്കുന്നത് പതിവായിരിക്കുകയാണ്.
ചുറ്റിലും താമസിക്കുന്ന നൂറ് കണക്കിന് വീട്ടുകാര്‍ക്ക് സ്ഥാപനം തുടങ്ങിയതിനു ശേഷം ദുര്‍ഗന്ധവും പട്ടികളുടെ നിലവിളിയും കാരണം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പറ്റാത്ത അവസ്ഥയാണ്.

തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്കും വലീയ പ്രയാസമാണ് ഈ കേന്ദ്രം സൃഷ്ടിക്കുന്നത്.
പ്രസ്തുത എ ബി സി കേന്ദ്രം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തു നിന്നും മാറ്റി മുളയാര്‍ പഞ്ചായത്തിലെ ജനവാസമില്ലാത്ത സര്‍ക്കാര്‍
വന മേഖലയിലോ,
വിജനമായ മറ്റു പ്രദേശങ്ങളിലോ പ്രത്യേകം ഷള്‍ട്ടര്‍ പണിത് മാറ്റി സ്ഥാപിക്കുന്നതിനായി അതികൃതര്‍
യുദ്ധകാല അടിസ്ഥാനത്തില്‍ ഇടപ്പെടണമെന്ന്
സമരത്തിന്റെ ഭാഗമായി നല്‍കിയ നിവേദനത്തില്‍ ജില്ലാ കലക്ടറോടും കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനോടും ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് 14ാം വാര്‍ഡ് ട്രഷറര്‍
പി അബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു. മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി ജനകീയ കലക്ട്രേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹനീഫ ബോവിക്കാനം സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി.എം അബൂബക്കര്‍, ഷരീഫ് കൊടവഞ്ചി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജസ്‌ന മനാഫ്, പഞ്ചായത്ത് വികസന കാര്യസമിതി ചെയര്‍മാന്‍ ഹനീഫ പൈക്ക, ഗ്രമപഞ്ചായത്ത് അംഗങ്ങളായ നസീര്‍ മൂലടുക്കം, ലൂബ്‌ന മുനീര്‍, മിസ്രിയ റഫീഖ്, മുസ്ലിം ലീഗ് നേതാക്കളായ ബി.കെ.ഹംസ, സിദ്ധീഖ് ബോവിക്കാനം, ബി.എം.അഷ്‌റഫ്, അബ്ദുല്ല ഡെല്‍മ, കെ മുഹമ്മദ് കുഞ്ഞി, മനാഫ് ഇടനീര്‍, മൊയ്തു ബാവാഞ്ഞി, കെ അബ്ദുല്‍ ഖാദര്‍ കുന്നില്‍, മറിയമ്മ അബ്ദുല്‍ ഖാദര്‍, സമീര്‍ അല്ലാമാ നഗര്‍, റംഷാദ് ബാലനടുക്കം, സുഹറ ബാലനടുക്കം, സുബൈദ ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Scroll to Top