ടിക്കറ്റ് കിട്ടിയില്ലെന്ന് പരാതി പറയരുത്’;
കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. രാജ്യത്തുതന്നെ മികച്ച ഒക്യുപെന്‍സിയില്‍ ഓടുന്നത് കേരളത്തിലെ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ്.
തിരുവനന്തപുരം: 20 കോച്ചുകളുള്ള വന്ദേഭാരത് കേരളത്തില്‍ സര്‍വീസ് ആരംഭിച്ചു. ഇന്നാണ് ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്. അധികമായി നാല് കോച്ചുകള്‍ ഉള്‍പ്പെടുത്തിയാണ് സര്‍വീസ് ആരംഭിച്ചത്. ഇതോടെ 312 അധികം സീറ്റുകള്‍ യാത്രക്കാര്‍ക്ക് ലഭിക്കും. സീറ്റുകള്‍ കുറവാണെന്ന പരാതി പരിഹരിക്കാന്‍ പുതിയ വന്ദേഭാരതിലൂടെ സാധിക്കുമെന്നാണ് റെയില്‍വേ വിലയിരുത്തല്‍. 20 കോച്ചുള്ള വന്ദേഭാരതുകള്‍ അടുത്തിടെയാണ് റെയില്‍വേ അവതരിപ്പിച്ചത്. നേരത്തെ ഓടിയിരുന്ന 16 കോച്ചുള്ള തിരുവനന്തപുരം-കാസര്‍ഗോഡ്-തിരുവനന്തപുരം വന്ദേഭാരതിന് (20634/20633) പകരമായിരിക്കും പുതിയ ട്രെയിന്‍ ഓടിക്കുക. കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. രാജ്യത്തുതന്നെ മികച്ച ഒക്യുപെന്‍സിയില്‍ ഓടുന്നത് കേരളത്തിലെ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ്.
20 കോച്ചുള്ള തിരുവനന്തപുരം-കാസര്‍കോട് വന്ദേ ഭാരത് ഓടിത്തുടങ്ങി
44