മുംബൈ: അടുത്ത മാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഏകദിന ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സെലക്ടര്‍മാര്‍ നാളെ പ്രഖ്യാപിക്കുമെന്ന് സൂചന. 12നാണ് ചാമ്പ്യന്‍സ് ട്രോഫി ടീം സ്‌ക്വാഡ് ഐസിസിക്ക് സമര്‍പ്പിക്കാനുള്ള അവസാന തീയതി. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരക്കുള്ള ടീമിനെയും സെലക്ടര്‍മാര്‍ നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
അതേസമയം, സമീപകാലത്തെ മോശം പ്രകടനങ്ങളുടെ പേരില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കോ വിരാട് കോലിക്കോ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ സ്ഥാനം നഷ്ടമാകില്ലെന്നാണ് റിപ്പോര്‍ട്ട്. രോഹിത് ക്യാപ്റ്റനായി തുടരുമ്പോള്‍ വിരാട് കോലിയും ടീമില്‍ സ്ഥാനം നിലനിര്‍ത്തും. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിംഗിലും ബൗളിംഗിലും നിരാശപ്പെടുത്തിയ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ടീമില്‍ നിന്ന് പുറത്താകും. ജഡേജയുടെ വൈറ്റ് ബോള്‍ കരിയറിന് തന്നെ ഇതോടെ അവസാനമാകുമെന്നാണ് കരുതുന്നത്.
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ടര്‍മാരെ നാളെ പ്രഖ്യാപിക്കുമെന്ന് സൂചന
24