കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെയും പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരിയെയും മന്ത്രിസ്ഥാനങ്ങളില്‍ നിന്ന് മാറ്റാന്‍ സാധ്യത
തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങി നരേന്ദ്ര മോദി സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെയും പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരിയെയും മന്ത്രിസ്ഥാനങ്ങളില്‍ നിന്ന് മാറ്റാന്‍ സാധ്യത. നിര്‍മല സീതാരാമനെ മാനവവിഭവശേഷി വികസന മന്ത്രാലയത്തിലേക്ക് മാറ്റാനും സാധ്യതയുണ്ട്.
ശിവസേന ഷിന്‍ഡെക്കും തൃണമൂലിനും മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉറപ്പാക്കും. എഎപി വിട്ട് ബിജെപിയില്‍ എത്തിയ രാഘവ് ഛദ്ദയും അശോക് മിത്തലും മന്ത്രിസഭയില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍ ആര്‍ബിഐ ഗവര്‍ണറും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ശക്തികാന്ത ദാസിനും സാധ്യതയേറെയാണ്.
കര്‍ണാടക എക്‌സൈസില്‍ സംഘടിത അഴിമതി; ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സെന്ന് ഇ ഡി കണ്ടെത്തല്‍
കര്‍ണാടക എക്‌സൈസില്‍ സംഘടിത അഴിമതി; ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സെന്ന് ഇ ഡി കണ്ടെത്തല്‍
അനുരാഗ് താക്കൂര്‍ വീണ്ടും മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് സൂചന. മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നാളെ മുതല്‍ നാലു ദിവസത്തെ വിദേശപര്യടനത്തിലാണ്
പ്രധാനമന്ത്രിയുടെ വിദേശപര്യടനത്തിന് ശേഷം മന്ത്രിസഭ പുനഃസംഘടന നടക്കുമെന്നാണ് വിവരം.




