ലയണ്‍സ് ക്ലബ് വിദ്യാനഗറിന്റെ 2026-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും ലയണ്‍സ് കുടുംബസംഗമവും മുന്‍ ലയണ്‍സ് ഗവര്‍ണ്ണര്‍ പ്രൊഫ. വര്‍ഗീസ് വൈദ്യന്‍ അവര്‍കളുടെ നേതൃത്വത്തില്‍ നടന്നു.
മാനവസേവനത്തില്‍ മഹത്തായ മാതൃക തീര്‍ത്ത പ്രസ്ഥാനമാണ് ലയണ്‍സ് പ്രസ്ഥാനമെന്നും, അതിന്റെ ഭാഗമായി ലയണ്‍സ് ക്ലബ് വിദ്യാനഗര്‍ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്നും ലയണ്‍ പ്രൊഫ. വര്‍ഗീസ് വൈദ്യന്‍ പറഞ്ഞു.
ക്ലബ്ബിന്റെ പുതുതായി തയ്യാറാക്കിയ web സൈറ്റിന്റെ ഉത്ഘാടനവും നിര്‍വഹിക്കുകയുണ്ടായി.
ചടങ്ങില്‍ സ്ഥാനം ഒഴിയുന്ന പ്രസിഡണ്ട് എ. പ്രഭാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വി വേണുഗോപാല്‍, അഡ്വ. കെ. വിനോദ് കുമാര്‍, പി. വി. മധുസൂദനന്‍, കെ. സുകുമാരന്‍ നായര്‍, പ്രശാന്ത് ജി. നായര്‍, പി. കെ. പ്രകാശ് കുമാര്‍, ബിന്ദു രഘുനാഥ്, എം. എ. നാസര്‍, മഞ്ജുനാഥ കാമത്ത്, ഗ്രേസി ബാബു, ശ്രീമതി ഗോപിനാഥ്, വിലാസിനി പ്രകാശ്, വൈഗ രവീന്ദ്രന്‍, വിനോദ് പാലോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.സെക്രട്ടറി പത്മനാഭന്‍ നന്ദി പ്രകാശിപ്പിച്ചു.
പുതിയ ഭാരവാഹികള്‍
പ്രസിഡണ്ട്:
T. K. വിജയകുമാര്‍
സെക്രട്ടറി:
പത്മനാഭ. സി
ട്രഷറര്‍:T. V. വിനോദ് കുമാര്‍
ലിയോ ക്ലബ്
പ്രസിഡണ്ട്:മീര പദ്മം
സെക്രട്ടറി:
ആദിദേവ് വിനോദ്
ട്രഷറര്‍:
അനാദി ശശീധരന്‍
ലേഡി ലയണ്‍സ് ഫോറം
പ്രസിഡണ്ട്:
ഡോ. സീന വി ബി
സെക്രട്ടറി:
ലാവണ്യ ശശീധരന്‍
ട്രഷറര്‍:
പ്രശാന്തിനി ചന്ദ്രന്‍




