ഇഡിയെ ആക്രമിച്ച കേസ്; പ്രതിക്ക് ജാമ്യം കിട്ടിയതില്‍ പ്രോസിക്യൂട്ടറുടെ ഒത്തുകളിക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്

ഇഡിയെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം കിട്ടിയതില്‍ പ്രോസിക്യൂട്ടറുടെ ഒത്തുകളിക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഒന്‍പതാം പ്രതിയുടെ ജാമ്യത്തെ എതിര്‍ത്ത് കഴിഞ്ഞ 18 ന് തന്നെ പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.
തിരുവനന്തപുരം: തിരുവനന്തപുരം: ഇഡിയെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം കിട്ടിയതില്‍ പ്രോസിക്യൂട്ടറുടെ ഒത്തുകളിക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഒന്‍പതാം പ്രതിയുടെ ജാമ്യത്തെ എതിര്‍ത്ത് കഴിഞ്ഞ 18ന് തന്നെ പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് കൈമാറിയ പ്രോസിക്യൂട്ടര്‍ ഗീനകുമാരി ജാമ്യത്തെ എതിര്‍ത്തിരുന്നില്ല. ഇനി കസ്റ്റഡിയില്‍ വേണ്ടെന്നും നിലപാടെടുത്തു. ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന ദിവസം പ്രോസിക്യൂട്ടര്‍ പൊലീസിനെ അറിയിച്ചില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

പ്രതിക്ക് ജാമ്യം നിഷേധിക്കാന്‍ 13 കാരണങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 24 ന് മാത്രമാണ് കേസില്‍ വാദം കേട്ടത്. ഇതിനിടയില്‍ ഒരിക്കല്‍ പോലും അന്വേഷണ ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ടര്‍ ബന്ധപ്പെട്ടില്ല. കേസ് ഡയറി അടക്കമുള്ള രേഖകള്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടതുമില്ല. ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന ദിവസം പോലും പൊലീസിനെ അറിയിച്ചില്ല. ഒടുവില്‍ പൊലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായി പ്രതിയുടെ ജാമ്യത്തിനായി വാദിക്കുകയായിരുന്നു. പ്രതിയെ ഇനി കസ്റ്റഡിയില്‍ വേണ്ടെന്ന് കോടതിയിലും പറഞ്ഞു. ഇത് കണക്കിലെടുത്താണ് കോടതി ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ചത്.

അതിനിടെ, വിവാദത്തില്‍ ഇടപ്പെട്ട് ഡിജിപി ആസഫ് അലി രം?ഗത്തെത്തി. തിങ്കളാഴ്ച മുഴുവന്‍ രേഖകളുമായി ഹാജര്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥനു നിര്‍ദ്ദേശം നല്‍കി. പ്രോസിക്യൂട്ടര്‍ ഗീനാ കുമാരിക്കെതിരെ കമ്മീഷണര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. കേസില്‍ നിന്ന് ഇവരെ ഒഴിവാക്കണമെന്നാണ് ആവശ്യം.

Scroll to Top