സൂപ്പര്‍ താരം ലയണല്‍ മെസിയുടെ മിന്നും പ്രകടനത്തില്‍ എഫ്സി സിന്‍സിനാറ്റിയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് ഇന്റര്‍മയാമി ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് ഫൈനലില്‍. ഒരു ഗോളും മൂന്ന് അസിസ്റ്റുകളുമാണ് മത്സരത്തില്‍ മെസി ടീമിനായി സംഭാവന നല്‍കിയത്.
മയാമിക്കായി ടാഡിയോ അലന്‍ഡെ ഇരട്ട ഗോളുകള്‍ നേടി. ഈ സീസണില്‍ ആറ് ഗോളുകളും ആറ് അസിസ്റ്റുകളും ഉള്‍പ്പെടെ 12 ഗോള്‍ പങ്കാളിത്തത്തോടെ മേജര്‍ ലീഗില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.
ഫിലാഡല്‍ഫിയ യൂണിയനും ന്യൂയോര്‍ക്ക് സിറ്റി എഫ്സിയും തമ്മിലുള്ള മറ്റൊരു സെമിഫൈനല്‍ പോരാട്ടത്തിലെ വിജയിയെ ആയിരിക്കും ഫൈനലില്‍ മിയാമി നേരിടുക.




