ആദ്യ ഇലവനില്‍ ഇല്ല, നാളെ ബെഞ്ചില്‍; ജോര്‍ദാനെതിരായ മത്സരത്തില്‍ അര്‍ജന്റീന ഇറങ്ങുന്നത് മെസിയില്ലാതെ

ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് ഉറപ്പിച്ച അര്‍ജന്റീന, അവസാന ഗ്രൂപ്പ് മത്സരത്തില്‍ ജോര്‍ദാനെതിരെ മെസിയില്ലാതെ ഇറങ്ങും.
ഡാലസ്: ഗ്രൂപ് ജെ യിലെ തങ്ങളുടെ അവസാന മത്സരത്തിന് അര്‍ജന്റീന ഇറങ്ങുന്നത് മെസി ഇല്ലാതെ. ജോര്‍ദാന്‍ ആണ് അര്‍ജന്റീനയുടെ എതിരാളികള്‍. നിലവില്‍ രണ്ട് ജയത്തോടെ ഗ്രൂപ് ചാമ്പ്യന്മാരായാണ് അര്‍ജന്റീന നോക്ക്ഔട്ടിലേക്ക് കടന്നിരിക്കുന്നത്. ആദ്യ കളിയില്‍ അള്‍ജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീന പരാജയപ്പെടുത്തിയത്. മെസിയുടെ ലോകകപ്പിലെ ആദ്യ ഹാട്രിക് കൂടിയായിരുന്നു മത്സരത്തില്‍ പിറന്നത്. രണ്ടാം മത്സരത്തില്‍ മെസിയുടെ തന്നെ ഇരട്ട ഗോളിലാണ് അര്‍ജന്റീന തകര്‍ത്തത്.

ആദ്യ രണ്ട് കളികളില്‍ അഞ്ച് ഗോളുകളോടെ തിളങ്ങിയ മെസി ഇല്ലാതെ തങ്ങളുടെ മൂന്നാം മത്സരത്തിനായി അര്‍ജന്റീന ഇറങ്ങുമ്പോള്‍ സ്‌കലോണി എന്തൊക്കെ തന്ത്രങ്ങളാണ് മെനയാന്‍ പോകുന്നതെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മെസിക്ക് പകരമാ ആരാണ് ആദ്യ ഇലവനില്‍ ഇടം പിടിക്കാന്‍ പോകുന്നതെന്ന് സ്‌കലോണി വെളിപ്പെടുത്തിയിട്ടില്ല. നിക്കോ പാസ് ആദ്യ ഇലവനില്‍ ഇടം പിടിക്കുമെന്നും ഇപ്പോര്‍ട്ടുകളുണ്ട്. അതേസമയം നോക്കൗട്ട് റൗണ്ടില്‍ കേപ് വര്‍ദെയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. സ്‌പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് മുന്‍ ലോക ചാമ്പ്യന്മാരായ ഉറുഗ്വായ് പുറത്തായതോടെ ഗ്രൂപ്പില്‍ നിന്നും കേപ് വര്‍ദെ നോക്കൗട്ടിലേക്ക് ഇടം പിടിക്കുകിയയായിരുന്നു.

തങ്ങളുടെ ആദ്യ ലോകകപ്പിനാണ് ഇത്തവണ കേപ് വര്‍ദെ എത്തിയത്. ആദ്യ മത്സരത്തില്‍ തന്നെ യൂറോ ചാമ്പ്യന്മാരായ സ്‌പെയ്‌നിനെ ഗോള രഹിത സമനിലയില്‍ തളക്കാനും കേപ് വര്‍ദെയ്ക്ക് സാധിച്ചിരുന്നു. ഇന്ന് നടന്ന മത്സരത്തില്‍ സൗദിയുടെ കേപ് വര്‍ദെ ഗോള്‍ രഹിത സമനിലയിലായിരുന്നു പിരിഞ്ഞത്. ഒരു കളി പോലും തോല്‍ക്കാതെയാണ് കേപ് വര്‍ദെ നോക്കൗട്ടിലെത്തുന്നത്. അര്‍ജന്റീനയുമായി ജൂലൈ 4 ന് പുലര്‍ച്ചയെ 3: 30 നാണ് നോക്കൗട്ട് മത്സരം

Scroll to Top