കെ ഇ എ റിഗ്ഗായ് ഏരിയാ പോസ്റ്റര്‍ പ്രകാശനം ചെയ്തു.

കുവൈത്ത് സിറ്റി: കാസര്‍ഗോഡ് എക്‌സ്പാട്രിയേഷന്‍ അസോസിയേഷന്‍ കെ ഇ എ കുവൈത്ത്, റിഗ്ഗായ് ഏരിയാ കമ്മിറ്റി സഘടിപ്പിക്കുന്ന ഫിഫ ലോക കപ്പ് 2026 പ്രവചന മത്സരത്തിന്റെ പോസ്റ്റര്‍, കെ ഇ എ കേന്ദ്ര പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സി എച്ച് പ്രകാശനം ചെയ്തു.

റിഗ്ഗായ് കാസര്‍ഗോഡ് ഹബ്ബില്‍ നടന്ന ചടങ്ങില്‍ ഏരിയാ പ്രസിഡണ്ട് സത്താര്‍ കൊളവയലിന്റെ അധ്യക്ഷതയില്‍ മുഹമ്മദ് കുഞ്ഞി സി എച്ച് ഉത്ഘാടനം ചെയ്തു. കേന്ദ്ര ജോ സെക്രട്ടറി അബ്ദുള്ള കടവത്ത്, മീഡിയാ കണ്‍വീനര്‍ റഫീക്ക് ഒളവറ, ഫാറൂക്ക് പച്ചമ്പള സംസാരിച്ചു.

ഏരിയാ ജന.സെക്രട്ടറി സിദ്ദീക്ക് ഷര്‍ഖി സ്വാഗതവും ട്രഷറര്‍ റഹീം ആരിക്കാടി നന്ദിയും പറഞ്ഞു

റഹിം ആരിക്കാടി
കുവൈറ്റ്

Scroll to Top