Home Kerala പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

by KCN CHANNEL
0 comment


തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കി സ്വീകരിച്ചത്.

മലപ്പുറം: പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍?ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കി സ്വീകരിച്ചത്. ഡിഎംകെ പ്രവേശനം പാളിയതിന് പിന്നാലെയാണ് പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അന്‍വറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അന്‍വറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനര്‍ജിയും ട്വീറ്റ് ചെയ്തു. പൊതുപ്രവര്‍ത്തനത്തിനായുള്ള പി വി അന്‍വറിന്റെ അര്‍പ്പണവും ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതെന്ന് അഭിഷേക് ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു.

You may also like

Leave a Comment