പുസ്തകചര്‍ച്ചയും അനുമോദനവും സംഘടിപ്പിച്ചു
രാവണീശ്വരം: അഴീക്കോടന്‍ വായനശാലയുടെ ആഭിമുഖ്യത്തില്‍ എഴുത്തുകാരന്‍ യു.കെ. ദിലീപിന്റെ ‘ഒടുവില്‍ ഒരു പുഴ പോലെ’ എന്ന കഥാസമാഹാരത്തെക്കുറിച്ച് പുസ്തകചര്‍ച്ച സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഭിലാഷ് തിഡില്‍ പുസ്തകപരിചയം നടത്തി. വായനശാല സെക്രട്ടറി ടി.സി. ദാമോദരന്‍ മാസ്റ്റര്‍ സ്വാഗതവും സുരേഖ നന്ദകുമാര്‍ നന്ദിയും പറഞ്ഞു.
എഴുത്തുകാരന്‍ യു.കെ. ദിലീപ് തന്റെ എഴുത്തനുഭവങ്ങള്‍ പങ്കുവെച്ചു. ശ്രീകുമാര്‍ മാസ്റ്റര്‍, ദിലീപ് മാസ്റ്റര്‍, കെ. ശശി, പ്രകാശന്‍ പി., അനീഷ് പി. എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് സംസ്ഥാന തായ്ക്വോണ്ടോ മത്സരത്തില്‍ പങ്കെടുത്ത വായനശാല പരിധിയിലെ അനുഗ്രഹ പാലങ്കി, അര്‍ച്ചന പി.കെ. എന്നിവരെയും സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പാര്‍വതിയെയും ജില്ലാ ജൂനിയര്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രേയ നന്ദനെയും സബ് ജൂനിയര്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഋതികയെയും അനുമോദിച്ചു.
