പുതിയ പാര്‍ട്ടി പ്രവേശം പ്രഖ്യാപിച്ചതോടെ പി.വി അന്‍വറിന് എംഎല്‍എ സ്ഥാനം നഷ്ടമാകാന്‍ സാധ്യത.സ്വതന്ത്ര എംഎല്‍എ പാര്‍ട്ടിയുടെ ഭാഗമായാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകും. പരാതി ലഭിച്ചാല്‍ സ്പീക്കര്‍ പരിശോധിക്കും. പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് സ്പീക്കര്‍ക്ക് ബോധ്യപ്പെട്ടാല്‍ നടപടി ഉറപ്പാണ്.
രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവിലാണ് പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരള കോര്‍ഡിനേറ്റര്‍ ആയിട്ടാണ് ചുമതലയേറ്റത്. നിയമ തടസ്സമുള്ളതുകൊണ്ട് TMC അംഗത്വം എടുത്തിട്ടില്ലെന്ന് അന്‍വര്‍ 24 നോട് പറഞ്ഞു. യുഡിഎഫിലേക്ക് പോകുമെന്ന് തരത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടയാണ് കളം മാറ്റം.
അപ്രതീക്ഷിതം, പിവി അന്‍വറിന്റെ രാഷ്ട്രീയ ഭാവി എന്ത് എന്ന ചോദ്യത്തിന് വിരാമം. കൊല്‍ക്കത്തയില്‍ വച്ച് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ത്രിണമൂല്‍ കോണ്‍ഗ്രസിലേക്ക് പിവി അന്‍വറിനെ സ്വീകരിച്ചു. ടി എം സി യുടെ കേരള കോര്‍ഡിനേറ്ററായാണ് ചുമതല. നിയമ തടസ്സമുള്ളതുകൊണ്ട് അംഗത്വം എടുത്തിട്ടില്ല. മലയോര മേഖലയുടെ പ്രശ്‌നം പാര്‍ലമെന്റില്‍ ഏറ്റെടുക്കുമെന്ന് മമതാ ബാനര്‍ജി ഉറപ്പു നല്‍കിയതായി പി. വി അന്‍വര്‍ 24 നോട് പറഞ്ഞു.
ഒന്നരമാസമായി തൃണമൂല്‍ കോണ്‍ഗ്രസുമായി നടന്ന ചര്‍ച്ചയാണ് വിജയിച്ചത്. മമതാ ബാനര്‍ജി ഈ മാസം അവസാനത്തോടെ കേരളത്തില്‍ എത്തും അതിനു മുന്നോടിയായി എംപിമാര്‍ വരും – അന്‍വര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി . യുഡിഎഫിലേക്ക് ഉള്ള വഴിമുട്ടിയതോടെയാണ് അന്‍വറിന്റെ ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവേശനം . പിവി അന്‍വറിനെ എടുക്കുന്നതില്‍ കടുത്ത ഭിന്ന സ്വരം ഉയര്‍ന്നതോടെ മുന്നണിയുടെ ഭാഗമാക്കാന്‍ ആകില്ലെന്ന് നേതാക്കള്‍ അന്‍വറിനെ അറിയിച്ചിരുന്നു. ഇതോടെയാണ് കളം