കല്ലട്ര മാഹിന്‍ ഹാജിക്ക് ബെദിരയില്‍ യൂത്ത് ലീഗിന്റെ പ്രൗഢ സ്വീകരണം

‘ജനങ്ങളോടൊപ്പം എന്നും ചേര്‍ന്ന് പ്രവര്‍ത്തിക്കും’: കല്ലട്ര മാഹിന്‍ ഹാജി

ബെദിര: കാസര്‍ഗോഡ് മണ്ഡലത്തില്‍ നിന്ന് ജനവിധിയിലൂടെ നിയമസഭയിലെത്തിയ എം.എല്‍.എ കലട്ര മാഹിന്‍ ഹാജിക്ക് മുസ്ലിം യൂത്ത് ലീഗ് ബെദിര ശാഖ കമ്മിറ്റി നേതൃത്വത്തില്‍ പ്രൗഢമായ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനത്തോടനുബന്ധിച്ച് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുകയും ചെയ്തു. നിരവധി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ നടന്ന പരിപാടി ആവേശപൂര്‍ണമായി.
മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എന്‍.എ. നെല്ലിക്കുന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കലട്ര മാഹിന്‍ ഹാജിക്കുള്ള യൂത്ത് ലീഗിന്റെ സ്‌നേഹോപഹാരം അദ്ദേഹം കൈമാറി. കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ. അബ്ദുല്ല കുഞ്ഞി ഹാജി ചാല ഹാരാര്‍പ്പണം നടത്തി.
സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സംസാരിച്ച കലട്ര മാഹിന്‍ ഹാജി, ജനങ്ങള്‍ ഏല്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് എല്ലാവരെയും ചേര്‍ത്തുപിടിച്ച് പ്രവര്‍ത്തിക്കുകയാണ് തന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ലക്ഷ്യമെന്ന് പറഞ്ഞു. രാഷ്ട്രീയ ഭിന്നതകള്‍ക്കതീതമായി മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും വികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത പ്രവര്‍ത്തനമാണ് തന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയുടെ ഭാഗമായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി നാടിന്റെ അഭിമാനമായ സൈഫുള്ളയെ കലട്ര മാഹിന്‍ ഹാജി എം.എല്‍.എയും, ആഫിയ നഫീസയെ എന്‍.എ. നെല്ലിക്കുന്നും ശാഖ യൂത്ത് ലീഗിന്റെ ഉപഹാരം നല്‍കി അനുമോദിച്ചു. വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ ആദരിക്കുന്നത് സമൂഹത്തിന് പ്രചോദനമാകുമെന്ന് ചടങ്ങില്‍ അഭിപ്രായപ്പെട്ടു.
ശാഖ വൈസ് പ്രസിഡന്റ് ശാകീര്‍ എന്‍.എം. ബെദിര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു.
യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, മുനിസിപ്പല്‍ പ്രസിഡന്റ് മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, എം.എസ് എഫ് ജില്ല സെക്രട്ടറി നാഫി ചാല
എം.എസ്.എഫ് മുനിസിപ്പല്‍ പ്രസിഡന്റ് സജീര്‍ ബെദിര, ബി.എസ്. അബ്ദുല്ല, ബി.എം.സി. ബഷീര്‍, മുഹമ്മദ് ശുക്രിയ, എം.എ.കെ. അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍ ബെദിര, ആരിഫ് കരിപ്പൊടി, അബ്ദു റശീദ് പൈച്ചു ടി.വി. സ്റ്റേഷന്‍, അബ്ദുല്ല ഹാജി, മുഹമ്മദ് മാണിമൂല, സലാഹുദ്ധീന്‍ ബെദിര, അബ്ബാസ് ബി.എം.സി., അബ്ദുല്ല ചാല, ഉസ്മാന്‍ ബെദിര, മൊയ്തീന്‍ ബംബ്രാണ, മജീദ് ബെദിര, നൗഷാദ് ബി.എം.സി., നിഹാല്‍ ബെദിര, ബി.എച്ച്. മുഹമ്മദ്, സലാം ബെദിര, അബ്ദുല്ല ബി.എം.സി., പടുപ്പില്‍ മുഹമ്മദ്, സുബൈര്‍ ഗുല്‍സാര്‍, ഇബ്രാഹിം പടപ്പില്‍, നാസര്‍ വലിയവളപ്പില്‍, മഹ്‌റൂഫ് ബെദിര, മുനീര്‍ ബെദിര, ഹസീബ്, അബ്ബാസ്, ബാഖിര്‍ എന്‍.എം. ബെദിര, കരിം ചാല , റാശീദ് ബിഎംസി , എന്നിവര്‍ ഉള്‍പ്പെടെ മുസ്ലിം ലീഗ്-യൂത്ത് ലീഗ് നേതാക്കളും വിവിധ പോഷക സംഘടനാ ഭാരവാഹികളും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

Scroll to Top