കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എയ്ക്ക് തുരുത്തിയില്‍ ഉജ്ജ്വല സ്വീകരണം

തുരുത്തി: ചരിത്ര ഭൂരിപക്ഷത്തോടെ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാസര്‍ഗോഡ് എം.എല്‍.എ കല്ലട്ര മാഹിന്‍ ഹാജിക്ക് മുസ്ലിം ലീഗ് തുരുത്തി ശാഖ കമ്മിറ്റി നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.
സ്വീകരണ സംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്‍.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുഖ്യാതിഥിയായിരുന്നു.
ശാഖ ജനറല്‍ സെക്രട്ടറി സലീം ഗാലക്‌സി സ്വാഗതം ആശംസിച്ച ചടങ്ങില്‍ ശാഖ പ്രസിഡന്റ് ടി.എ. അബ്ദുല്‍ റഹിമാന്‍ ഹാജി അധ്യക്ഷത വഹിച്ചു.
കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ, ടി.കെ. അഷ്‌റഫ്, റസാഖ് ഹാജി ബെദിര, ടി.എസ്. സൈനുദ്ധീന്‍, മൊയ്തീന്‍ കൊല്ലമ്പാടി എന്നിവര്‍ സംസാരിച്ചു.

ടി.എ. മുഹമ്മദ് കുഞ്ഞി, ടി.എ. മുഹമ്മദ് ഷാഫി ഹാജി, ടി.എച്ച്. മുഹമ്മദ് ഹാജി, ടി.എസ്. സൈനുദ്ധീന്‍, ഷഫീഖ് കെ.കെ.പി., ജുനൈദ് സി., അസീസ് ടി.എം., മുനവ്വര്‍ ഫൈറൂസ്, മസ്ഹര്‍ ഫഹീദ് അബ്ദുല്ല, ഖലീല്‍ പുഴ, ബദറുദ്ധീന്‍ നിഷാദ് എന്നിവര്‍ ഹാരാര്‍പ്പണം നടത്തി.

ചടങ്ങില്‍ കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എയ്ക്കും എന്‍.എ. നെല്ലിക്കുന്നിനും മുസ്ലിം ലീഗ് തുരുത്തി ശാഖ കമ്മിറ്റിയുടെ സ്‌നേഹോപഹാരം കൈമാറി. ഉനൈസ് സ്റ്റാര്‍നെറ്റ് നന്ദി രേഖപ്പെടുത്തി.

Scroll to Top