Home Editors Choice ചൂരൽമല മുണ്ടക്കൈ പുനഃരധിവാസം; കേന്ദ്രം നയാപൈസ തരാത്തത് സങ്കടകരം: ടി സിദ്ദിഖ് എംഎൽഎ

ചൂരൽമല മുണ്ടക്കൈ പുനഃരധിവാസം; കേന്ദ്രം നയാപൈസ തരാത്തത് സങ്കടകരം: ടി സിദ്ദിഖ് എംഎൽഎ

by KCN CHANNEL
0 comment

കൽപറ്റ: ചൂരൽമല-മുണ്ടക്കൈ പുനഃരധിവാസത്തിന് കേന്ദ്രം നയാപൈസ തരാത്തത് സങ്കടകരമെന്ന് ടി സിദ്ദിഖ് എംഎൽഎ.
പുനഃരധിവാസത്തിനുള്ള സമയക്രമം സർക്കാർ പ്രഖ്യാപിക്കണമെന്നും അതിൽ ജീവനോപാധി പദ്ധതികളും ഉൾപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതി കയറാതെ നോക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടായിരുന്നു. കോടതി കയറിയതുമൂലം അഞ്ചുമാസം വൈകി.

ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട കൃഷിഭൂമിയുടെയും വിളയുടെയും നഷ്ടപരിഹാരം കർഷകർക്ക് നൽകണം. നഷ്ടമായ കാർഷിക ആദായത്തിന്റെ ക്ലാരിറ്റി സർക്കാരിന് ഉണ്ടാവണം. സാമ്പത്തിക സമാശ്വാസ നടപടി ഉണ്ടാകണമെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. ദുരന്ത ബാധിതരെ രണ്ട് രീതിയിൽ വേർതിരിക്കരുത്. നെടുമ്പാല പത്ത് സെന്റ്, എൽസ്റ്റൻ അഞ്ച് സെന്റ് എന്നത് ദുരന്ത ബാധിതരോടുളള വിവേചനമാണ്.

You may also like

Leave a Comment