ജില്ലയിലെ രക്തക്ഷാമ പരിഹാരത്തിന് തൃക്കരിപ്പൂരിലും വെള്ളരിക്കുണ്ടിലും ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കുക;ബിഡികെ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി

കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിലും കാസര്‍ഗോഡ് ജനറല്‍ ഹോസ്പിറ്റലിലും ആകെ രണ്ട് ബാങ്കുകള്‍ മാത്രം ഉള്ളത് കാരണം ജില്ലയില്‍ രക്തക്ഷാമം രൂക്ഷമാണ്.
ദൂര പരിധി കാരണം തൃക്കരിപ്പൂര്‍ കൂടാതെ വെള്ളരിക്കുണ്ട് പോലുള്ള മലയോര മേഖലകളില്‍ നിലവിലുള്ള രണ്ട് ബ്ലഡ് ബാങ്കുകള്‍ക്കും ക്യാമ്പ് നടത്താന്‍ പറ്റാത്ത സാഹചര്യം ആണുള്ളത്.
പ്രശ്‌ന പരിഹാരത്തിന് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലും വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലും സര്‍ക്കാര്‍ ബ്ലഡ് ബാങ്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം എംഎല്‍എ സന്ദീപ് വാര്യര്‍ക്ക് നിവേദനം നല്‍കി.
BDK കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് മനോജ് നീരിടില്‍, ജില്ലാ സെക്രട്ടറി ഷെരീഫ് മാടപ്പുറം, ട്രഷറര്‍ അജിത് കുമാര്‍, BDK സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ജയന്‍ ചെറുവത്തൂര്‍, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം ഗംഗന്‍ തൃക്കരിപ്പൂര്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ നിഷ മനോജ്, ജുനൈദ എന്നിവര്‍ സംബന്ധിച്ചു.
ആരോഗ്യ മന്ത്രിക്കും അധികാരികള്‍കും എത്രയും വേഗം കൈമാറി പ്രശ്‌നപരിഹാരം കാണുമെന്ന് എംഎല്‍എ അറിയിച്ചു.

Scroll to Top