അരലക്ഷം രൂപയും രണ്ടു മൊബൈലും പിടിച്ചെടുത്തു.
നീലേശ്വരം: കാറില്‍ കടത്തികൊണ്ടുവരികയായിരുന്ന മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവിനെ നീലേശ്വരം എസ് ഐ കെ അജിത അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ ചേലോറ കാപ്പാട്ട് സജിനാസില്‍ കെ.പി ഷാനീസിനെയാണ് (35) മാര്‍ക്കറ്റ് ജംഗ്ഷനില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
ഇയാളില്‍ നിന്ന് 1.8 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.




