കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജിവിഎച്ച്എസ്എസ് ഇരിയണ്ണിയില്‍ നിര്‍മ്മിച്ച ഭിന്നശേഷി ടോയിലറ്റിന്റെ ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബാലന്‍ നിര്‍വ്വഹിച്ചു. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മൂന്ന് യൂണിറ്റുകളടങ്ങിയ ടോയിലറ്റ് സമുച്ഛയമാണ് കുട്ടികള്‍ക്ക് തുറന്ന് കൊടുത്തത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ സുഗന്ധിനി അധ്യക്ഷയായി. മുളിയാര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് അംഗം കെ പ്രഭാകരന്‍, പിടിഎ പ്രസിഡന്റ് രാഘവന്‍ ബെള്ളിപ്പാടി, വൈസ് പ്രസിഡന്റ് ബാബുരാജ് മഞ്ചക്കല്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ പി ശുചീന്ദ്രനാഥ്, പിടിഎ എക്‌സിക്യൂട്ടീവ് അംഗം അപ്പക്കുഞ്ഞി ആശംസകളര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ എ എം അബ്ദുല്‍ സലാം സ്വാഗതവും എസ് ആര്‍ ജി കണ്‍വീനര്‍ കെ മിനീഷ് ബാബു നന്ദിയും പറഞ്ഞു.
ജിവിഎച്ച്എസ്എസ് ഇരിയണ്ണിയില്‍ ഭിന്നശേഷി ടോയിലറ്റ് ഉദ്ഘാടനം ചെയ്തു




