ദുബൈ: മഞ്ചേശ്വരം മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി എട്ട് പഞ്ചായത്തുകളില്‍ സുഖ്യ റഹ്‌മ എന്ന പേരില്‍ കുടിവെള്ള പദ്ധതി പ്രഖ്യാപിച്ച് ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി. ആദ്യ ഘട്ടത്തില്‍ ഓരോ പഞ്ചായത്തുകളിലുമായി ഒന്നിലധികം കുടുംബങ്ങള്‍ക്ക് ഉപകരിക്കുന്ന രീതിയില്‍ കുഴല്‍ കിണറുകളോ കിണറുകളോ അനുവദിക്കുന്നതാണ് സുഖ്യ റഹ്‌മ പദ്ധതി. ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മണ്ഡലം ജില്ലാ സംസ്ഥാന നേതാക്കളുടെ യോഗത്തിലാണ് സുഖ്യ റഹ്‌മ പ്രഖ്യാപിച്ചത്. പ്രസിഡന്റ് ഇബ്രാഹിം ബേരികെയുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. ജില്ലാ ആക്ടിങ് ജനറല്‍ സെക്രട്ടറി സുബൈര്‍ കുബണൂര്‍, ജില്ലാ ഭാരവാഹികളായ അഷ്റഫ് ബായാര്‍, ആസിഫ് ഹൊസങ്കടി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുനീര്‍ ബേരിക, മണ്ഡലം വൈസ് പ്രസിഡന്റുമാരായ യൂസുഫ് ഷേണി, ജബ്ബാര്‍ ബൈദല, സിദ്ദിഖ് ക്ലാസിക്, സലാം പാട്‌ലട്ക, മണ്ഡലം സെക്രട്ടറിമാരായ അമാന്‍ തലേക്കള, മുസ്തഫ പാനങ്കൈ, റാസിഖ് മച്ചമ്പാടി, ഖാലിദ് മള്ളങ്കൈ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ മന്‍സൂര്‍ മര്‍ത്യ നന്ദി പറഞ്ഞു.
എട്ട് പഞ്ചായത്തുകളില്‍ വിപുലമായ കുടിവെള്ള പദ്ധതി പ്രഖ്യാപിച്ച് ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി.




