രാത്രി കഴിക്കുന്ന ഭക്ഷണം ഉറങ്ങുന്ന സമയത്തും അതിനുശേഷവും ഉള്ള ബ്ലഡ് ഷുഗര്‍ അളവിനെ ബാധിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മളില്‍ മിക്ക ആളുകളും പ്രഭാതഭക്ഷണത്തിലോ അല്ലെങ്കില്‍ പകല്‍ സമയത്തെ വ്യായാമങ്ങളിലോ ആയിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. എന്നാല്‍ നമ്മുടെ വൈകുന്നേരങ്ങളിലെ ശീലങ്ങള്‍ക്കും ഇതില്‍ വലിയ പങ്കുണ്ട്. ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം.
- സമീകൃതാഹാരം കഴിക്കുക
രാത്രി കഴിക്കുന്ന ഭക്ഷണം ഉറങ്ങുന്ന സമയത്തും അതിനുശേഷവും ഉള്ള ബ്ലഡ് ഷുഗര്‍ അളവിനെ ബാധിക്കും. മൈദ പോലുള്ള ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയതും പ്രോട്ടീനും ഫൈബറും കുറഞ്ഞതുമായ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരാന്‍ കാരണമാകുന്നു. അതിനാല്‍ രാത്രി ഭക്ഷണത്തില്‍ പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക. - പച്ചക്കറികളും പ്രോട്ടീനും കഴിക്കുക
ആഹാരം കഴിക്കുന്ന ക്രമവും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കാറുണ്ട്. ഭക്ഷണത്തില്‍ ആദ്യം പച്ചക്കറികളും അതിനുശേഷം മീന്‍, മുട്ട, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയും കഴിക്കുക ശേഷം ചോറോ ചപ്പാത്തിയോ പോലുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിക്കുന്നത് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാന്‍ സഹായിക്കും.
: ചര്‍മ്മം ആരോ?ഗ്യത്തോടെ നിലനിര്‍ത്താന്‍ നിര്‍ബന്ധമായും കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍
: മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ തക്കാളി ; ഈ രീതിയില്‍ ഉപയോ?ഗിച്ച് നോക്കൂ
- ഭക്ഷണത്തിന് ശേഷം നടക്കാം
ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദവും ലളിതവുമായ ഒരു വഴിയാണ് രാത്രി ഭക്ഷണത്തിന് ശേഷമുള്ള നടത്തം. ഭക്ഷണം കഴിച്ച ഉടന്‍ തന്നെ കുറച്ചു സമയം നടക്കുന്നത് ഇന്‍സുലിന്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ശരീരത്തെ സഹായിക്കുന്നു. അതേസമയം അമിതമായി വ്യായാമം ചെയ്യുന്നത് ഒഴിവാക്കാം.
- മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക
നിരന്തരമായ മാനസിക സമ്മര്‍ദ്ദം ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവ് കൂട്ടുകയും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് തടസ്സമാവുകയും ചെയ്യും. അതിനാല്‍ ഉറങ്ങുന്നതിന് മുന്‍പ് മനസ്സിന് സമാധാനം ലഭിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നത് ശരീരത്തെ ശാന്തമാക്കാനും കോര്‍ട്ടിസോള്‍ അളവ് കുറയ്ക്കാനും സഹായിക്കും.
- ആവശ്യത്തിന് ഉറങ്ങുക
ഉറക്കവും രക്തത്തിലെ പഞ്ചസാരയും തമ്മില്‍ അടുത്ത ബന്ധമുണ്ട്. രാത്രിയില്‍ 6 മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവരിലോ കൃത്യമായ ഉറക്കം ലഭിക്കാത്തവരിലോ ഫാസ്റ്റിംഗ് ഗ്ലൂക്കോസിന്റെ അളവ് കൂടാനും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഉണ്ടാകാനും സാധ്യത കൂടുതലാണ്. അതിനാല്‍ നല്ല ഉറക്കം നിങ്ങള്‍ക്ക് ആവശ്യമാണ്.




