ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ആശങ്കയില്‍ ആക്കിയ ക്രമക്കേടില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നും പരീക്ഷാ സമ്പ്രദായം സമഗ്രമായി പരിഷ്‌കരിക്കണമെന്നും ആണ് പ്രമേയം പറയുന്നത്.
തിരുവനന്തപുരം: നീറ്റ് പരീക്ഷ നടത്തിപ്പില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രമേയം നിയമസഭ പാസാക്കി. ബിജെപിയുടെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ വോട്ടിനിട്ട് തള്ളിയാണ് പ്രമേയം പാസാക്കിയത്. ക്രമക്കേടില്‍ നടപടിയെടുത്ത കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കണം എന്നായിരുന്നു വി മുരളീധരന്റെ ആവശ്യം. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ആശങ്കയില്‍ ആക്കിയ ക്രമക്കേടില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നും പരീക്ഷാ സമ്പ്രദായം സമഗ്രമായി പരിഷ്‌കരിക്കണമെന്നും ആണ് പ്രമേയം പറയുന്നത്.
നീറ്റ് പരീക്ഷ നടത്തിപ്പിനെതിരെയുള്ള പ്രമേയം പാസ്സാക്കി നിയമസഭ; ബിജെപിയുടെ ഭേ?ഗ?ഗതി നിര്‍ദേശം വോട്ടിനിട്ട് തള്ളി




