പ്രവാസി ക്ഷേമ നിധി അംഗത്വ പ്രായ പരിധി ഒഴിവാക്കണം :പ്രവാസി ലീഗ്

ബംബ്രാണ :പ്രവാസി ക്ഷേമ നിധിയില്‍ ചേരുന്നതിന് നിശ്ചയിട്ടുള്ള പ്രായ പരിധി ഒഴിവാക്കി തിരിച്ചു വന്ന മുഴുവന്‍ പ്രവാസികളും അഞ്ചു വര്‍ഷംത്തെ അംശാദായം അടക്കുന്ന തരത്തില്‍ നിയമ ഭേദഗതി വരുത്തണമെന്ന് കേരള പ്രവാസി ലീഗ് ബംബ്രാണ മേഖല പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു.
മെമ്പര്‍ ഷിപ്പ് പ്രചാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി
ബംബ്രണ മുസ്ലിം ലീഗ് ഓഫീസില്‍ സംഘടിപ്പിച്ച സംഗമം മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. കെ. ആരിഫ് ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് സെഡ് എ മൊഗ്രാല്‍ പദ്ധതി വിശദീകരണം നടത്തി. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം പി ഖാലിദ് പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡന്റ് ഹമീദ് ആരിക്കാടി,. അബ്ദുല്‍ റഹ്‌മാന്‍ റേഡോ തുടങ്ങിയവര്‍ പ്രസംഗിച്ചു അഷ്റഫ് ബാല്‍ക്കാട് സ്വാഗതം പറഞ്ഞു.യു എം അബ്ദുല്‍ റഹ്‌മാന്‍, അബ്ദുള്ള ബി പി, അബ്ദുള്ള പട്ടം കെ മുഹമ്മദ് ടി എ അബ്ദുല്‍ റഹ്‌മാന്‍ മൂസ പട്ട സകരിയ സൂപ്പി എം പി മൊയ്ദീന്‍ ഹമീദ് വളപ്പ് അബ്ദുല്‍ ഖാദര്‍ കുണ്ടടുക്ക മുഹമ്മദ്അലി പട്ട ഹസ്സൈനാര്‍ അബ്ദുള്ള കുന്നില്‍ മുഹമ്മദ് അലി അബൂബക്കര്‍ മന്‍സൂര്‍ മൂസ അബ്ദുള്ള അബ്ദുല്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Scroll to Top