മഞ്ചേശ്വരത്ത് വീട്ടില്‍ അതിക്രമിച്ച് കയറി സദാചാര ഗുണ്ടായിസം; രണ്ട് പേര്‍ അറസ്റ്റില്‍

ഉദ്യാവാര സ്വദേശി അന്‍വര്‍, സെനോഹര്‍ എന്നിവരാണ് അറസ്റ്റിലായത്. യുവതിയോട് ലൈഗീകമായി വഴങ്ങുവാനാവശ്യപ്പെട്ടതായും പരാതി..

കാസര്‍കോട് ; മഞ്ചേശ്വരത്ത് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തുകയും
ലൈംഗിക ചൂഷണ ശ്രമം നടത്തിയതിനും രണ്ടുപേര്‍ അറസ്റ്റില്‍.
ഉദ്യാവാര സ്വദേശി അന്‍വര്‍, സെനോഹര്‍
എന്നിവരാണ് അറസ്റ്റിലായത്.
27കാരിയുമായ ഭര്‍തൃമതിയാണ് അതിക്രമിത്തിനിരയായത്.
എതിര്‍ത്തപ്പോള്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തിയെന്നും പരാതി.
രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തുകയും
ലൈംഗിക
അതിക്രമത്തിന്
ശ്രമിക്കുകയും
ചെയ്തുവെന്ന
കേസിലാണ്
രണ്ടുപേര്‍ അറസ്റ്റിലായത്.
ഉദ്യാവാര സ്വദേശി അന്‍വര്‍, സെനോഹര്‍
എന്നിവരാണ് അറസ്റ്റിലായത്.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയും 27കാരിയുമായ ഭര്‍തൃമതിയുടെ പരാതിയിലാണ്
രണ്ടു
പേരെ പോലീസ് അറസ്റ്റ്
ചെയ്തത്.
ജൂണ്‍ 23ന് രാത്രി പത്തര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നു മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ പറയുന്നു. വീഡിയോ സാമൂഹ്യമാധ്യമം വഴി പ്രചരിപ്പിക്കുമെന്നും ഭര്‍ത്താവിനു അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി യുവതിയോട് പണം ആവശ്യപ്പെട്ടു, പണം ഇല്ലെന്നു പറഞ്ഞപ്പോള്‍ ഡയമണ്ട് കമ്മല്‍ ഭീഷണിപ്പെടുത്തി ഊരിവാങ്ങി. തുടര്‍ന്നുള്ള ദിവസങ്ങളിലും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നു. താനുമായുള്ള ലൈംഗികബന്ധത്തിന് വഴങ്ങണമെന്നും ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

Scroll to Top