ആലപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു; ആറ് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ഇന്നലെ രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ പുതുക്കുണ്ടം സ്വദേശി വിഷ്ണു പ്രസന്നനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഉണ്ടായ തോക്ക് ചൂണ്ടി ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ആക്രമണം.
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് കാര്‍ത്തികപ്പള്ളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് നേരെ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം. പുളിക്കീഴ് ജംഗ്ഷന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകനായ വിഷ്ണു എ പിക്കാണ് വെട്ടേറ്റത്. ഇരുകൈകള്‍ക്കും കാലിനും തലയ്ക്ക് പിന്നിലും വെട്ടേറ്റിട്ടുണ്ട്. കൈകള്‍ അറ്റുതൂങ്ങിയ നിലയിലായിരുന്നു. വിഷ്ണു പ്രസന്നനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഉണ്ടായ തോക്ക് ചൂണ്ടി ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ആക്രമണം. കാര്‍ത്തികപ്പളളി വലിയകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അക്രമി സംഘം തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇവരെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്നയാളാണ് വിഷ്ണു. ഈ സംഭവത്തിലുളള വൈരാഗ്യമാണ് ഇപ്പോഴത്തെ ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ സ്ഥിരം ക്രിമിനുകളായ ആറ് പേര്‍ക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.

Scroll to Top