Home Kerala മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ സുപ്രീം കോടതി ജഡ്ജി; നിയമനം രാഷ്ട്രപതി അംഗീകരിച്ചു

മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ സുപ്രീം കോടതി ജഡ്ജി; നിയമനം രാഷ്ട്രപതി അംഗീകരിച്ചു

by KCN CHANNEL
0 comment

എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ സ്വദേശിയായ ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ സുപ്രീം കോടതി ജഡ്ജിയായുള്ള സ്ഥാനക്കയറ്റം രാഷ്ട്രപതി അംഗീകരിച്ചു

ദില്ലി: പറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവില്‍ ഒപ്പുവച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാര്‍ശ ചെയ്തത്. 2011 നവംബറില്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ 2023 മാര്‍ച്ചിലാണ് പറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. വൈവിധ്യമേറിയ നിയമ മേഖലകളില്‍ പ്രാപ്തി തെളിയിച്ച ന്യായാധിപനാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെന്ന് കൊളീജിയം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍.
എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ സ്വദേശിയായ ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ സുപ്രീം കോടതി ജഡ്ജിയായുള്ള സ്ഥാനക്കയറ്റം രാഷ്ട്രപതി അംഗീകരിച്ചു

You may also like

Leave a Comment