ബോവിക്കാനം :
യുഗപ്രഭാവനായ ഭഗവാന്റെ ജന്മദിനം മുളിയാര്‍ ബാലഗോകുലം സമുചിതമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആഘോഷത്തിന്റെ വിജയത്തിനുവേണ്ടിയുള്ള ആഘോഷസമിതി രൂപീകരണയോഗം ബോവിക്കാനം സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്നു.മുളിയാര്‍ ബാലഗോകുലം അധ്യക്ഷന്‍ ശ്രീ മധുസൂദനന്‍ ചിപ്ലിക്കയയുടെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗം രാഷ്ട്രീയ സ്വയം സേവക സംഘം കറഡുക്ക ഖണ്ഡ് സേവാ പ്രമുഖ് ശ്രീ ഗണേഷ് അഡൂര്‍ ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ ശ്രീ. കരുണാകരന്‍ മാസ്റ്റര്‍, ബാലഗോകുലം കാസറഗോഡ് ഗോകുല ജില്ലാ കാര്യാദര്‍ശി ശ്രീ ദിനേഷ്, ബാലഗോകുലം താലൂക്ക് കാര്യദര്‍ശി ശ്രീ അനുരുദ്ധ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ബാലഗോകുലം സെക്രട്ടറി ശ്രീ മനോജ് കുമാര്‍ എം സി സ്വാഗതവും, സുരേഷ് നരിക്കോല്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പ്രസിഡന്റ് : ശ്രീ ഗോപാലകൃഷ്ണ ഭട്ട് (റിട്ടയേര്‍ഡ് ഐ.എ.എസ്), ജനറല്‍ സെക്രട്ടറി സുരേഷ് നേരികോള്‍, ട്രഷറര്‍ ബാലകൃഷ്ണന്‍ കോട്ടൂര്‍, ആഘോഷ പ്രമുഖ് രഞ്ജിത്ത് അമ്മംഗോഡ് എന്നിവരെ തെരഞ്ഞെടുത്തു.
ശ്രീ കൃഷ്ണജയന്തി ആഘോഷ സമിതി രൂപീകരിച്ചു




