പാസ്പോര്‍ട്ട് സേവന നിരക്ക് വര്‍ധനവിനെതിരെ കെ.ടി.എ ധര്‍ണ

കാസര്‍കോട്: പാസ്പോര്‍ട്ട് സേവന നിരക്കില്‍ ഉണ്ടായ വന്‍ വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് ട്രാവല്‍ ഏജന്‍സീസ് അസോസിയേഷന്‍ (KTA) നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.

ധര്‍ണയുടെ ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. നിര്‍വഹിച്ചു. യാത്രാ മേഖലയെയും സാധാരണ ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന നിരക്ക് വര്‍ധന സര്‍ക്കാര്‍ അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കെ.ടി.എ പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുള്ള മൗലവി സംസാരിച്ചു. റഹ്‌മാന്‍ യു.എ.ഇ ട്രാവല്‍സ് സ്വാഗതം പറഞ്ഞു. സുനില്‍ അല്‍ഹിന്ദ് സംസാരിച്ചു . സലാം പുഞ്ചാവി നന്ദി രേഖപ്പെടുത്തി.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം കെ.ടി.എ അംഗങ്ങള്‍ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തു. പാസ്പോര്‍ട്ട് സേവന നിരക്ക് വര്‍ധന സാധാരണ ജനങ്ങള്‍ക്കും വിദേശ തൊഴിലന്വേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാത്രാ മേഖലയ്ക്കും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതാണെന്നും, വര്‍ധനവ് ഉടന്‍ പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Scroll to Top