നെല്ലിക്കുന്ന് എ.യു.എ.യു.പി. സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ”തൂഫാന്‍” പരിപാടിയില്‍ രക്ഷിതാക്കളും സജീവമായി പങ്കാളികളായി. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ലഹരിവിരുദ്ധ പോസ്റ്ററുകളുടെ പ്രദര്‍ശനവും നടത്തി.
പി.ടി.എ പ്രസിഡന്റ് മുസമ്മില്‍ എസ്.കെ. പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുഭദ്ര കെ എന്‍ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരായ പ്രതിജ്ഞയും ഒപ്പുശേഖരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
മാനേജ്‌മെന്റ് സെക്രട്ടറി കമറുദ്ദീന്‍ തായല്‍, സ്റ്റാഫ് സെക്രട്ടറി ദീപ്തി ജോണ്‍, അധ്യാപകരായ ജയശ്രീ, ജ്യോതി കെ., ഫൈസല്‍ എന്‍.എ., മുഹമ്മദ് നാസിം, അഷ്‌റഫ്, മൊയ്ദീന്‍ കുഞ്ഞി എ., ആതിര, രമ്യ ടി. എന്നിവര്‍ സംസാരിച്ചു. ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതില്‍ കുടുംബത്തിന്റെയും വിദ്യാലയത്തിന്റെയും പങ്ക് വക്താക്കള്‍ ചൂണ്ടിക്കാട്ടി. പരിപാടിയില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു.




