സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ കുറവ്. ഇന്നലത്തെ വൈദ്യുതി ഉപയോഗത്തില്‍ 400 മെഗാവാട്ട് മുതല്‍ 600 മെഗാവാട്ട് വരെ കുറവുണ്ടായതായി KSEB അറിയിച്ചു. സംസ്ഥാന വ്യാപകമായി മഴ ലഭ്യമായതുമൂലമാണ് വൈദ്യുതി ഉപയോഗത്തില്‍ കുറവുണ്ടായത്. കൂടാതെ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും ആവശ്യമായ വൈദ്യുതി ലഭ്യമായതിനാലും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ സാധിച്ചതായി KSEB അറിയിച്ചു.
ഇന്നലത്തെ ആകെ വൈദ്യുതി ഉപയോഗം 83.41 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഉല്‍പാദനം 8.91 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഉയര്‍ന്ന ആവശ്യകത 4277 മെഗാ വാട്ട് ആണ്. വൈദ്യുതി ഉല്പാദനത്തിനായി ഡാമുകളില്‍ അവശേഷിക്കുന്ന ജലം 21.58 ശതമാനമാണ്.
അതേസമയം സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ മണ്‍സൂണിനെ പഴിച്ച് കെഎസ്ഇബി രംഗത്തെത്തിയിരുന്നു. പുറത്തു നിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. നിയന്ത്രണം ഇനിയും തുടരുന്നുമെന്ന് കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. അതേസമയം, വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇന്ന് നിയമസഭയില്‍ ചട്ടം 300 പ്രകാരം പ്രസ്താവന നടത്തും.
കെഎസ്ഇബി ഔദ്യോ?ഗികമായി പുറത്തുവിട്ട കണക്കുകളില്‍ സംസ്ഥാനത്തെ ജലസംഭരണികളിലെ വെള്ളത്തിന്റെ അളവ് വ്യക്തമാക്കുന്നുണ്ട്. നിലവില്‍ 21.31% മാത്രമാണ് ഡാമുകളിലെ ജലം. കഴിഞ്ഞ വര്‍ഷം ഇതേസമയം, 60.65 ശതമാനം ജലം ഉണ്ടായിരുന്നു. ഇതില്‍ മഴ ലഭ്യമാകാത്തത് മൂലമാണ് വൈദ്യുതി പ്രതിസന്ധി ഉണ്ടാകുന്നത് എന്ന വാദവും കെഎസ്ഇബി വ്യക്തമാക്കുകയാണ്. ഈ വാദം ഇന്ന് സഭയില്‍ ചട്ടം 300 പ്രകാരം മന്ത്രി സണ്ണി ജോസഫ് നടത്തുന്ന പ്രസ്താവനയില്‍ ഉണ്ടാകും.
ല്ലംപാടി, ജില്ലാ ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി, വര്‍ക്കിംഗ് സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം, ജില്ലാ ഭാരവാഹികളായ യൂനുസ് ഫൈസി കാക്കടവ്, കബീര്‍ ഫൈസി പെരിങ്ങടി, അബ്ദുല്ല യമാനി മേല്‍പ്പറമ്പ്, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ഹാഫിള് റാഷിദ് ഫൈസി ആമത്തല, ഫൈസല്‍ ദാരിമി ചേവാര്‍, അന്‍വര്‍ തുപ്പക്കല്‍, ഇല്യാസ് ഹുദവി ഉറുമി, റാസിഖ് ഹുദവി പേരാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




