മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി നടന്നു വരുന്ന ശിഫാഹുറഹ്‌മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ജൂണ്‍ മാസത്തെ ചികിത്സാ ധന സഹായം മഞ്ചേശ്വരം മണ്ഡലത്തിലെ 6 പഞ്ചായത്തില്‍ പെട്ട 3 ക്യാന്‍സര്‍ രോഗികള്‍കും 3 കിഡ്‌നി രോഗികള്‍ക്കുമായി ചികിത്സാ തുക അനുവദിച്ചു നല്‍കി.
പൈവളികെ പഞ്ചായത്ത് കളായി വാര്‍ഡിലെ കിഡ്‌നി രോഗിക്കും, വോര്‍ക്കാടി പഞ്ചായത്ത് പാവൂര്‍ വാര്‍ഡിലെ കിഡ്‌നി രോഗിക്കും, കുമ്പള പഞ്ചായത്തിലെ മട്ടക്കുഴി വാര്‍ഡ് ലെ കിഡ്‌നി രോഗിക്കും, മംഗല്‍പാടി പഞ്ചായത് 22 ആം വാര്‍ഡ് നയാബസാറിലെ കാന്‍സര്‍ രോഗിക്കും ,പുത്തിഗെ ധര്മതഡ്ക വാര്‍ഡിലെ കാന്‍സര്‍ രോഗിക്കും മഞ്ചേശ്വരം പഞ്ചായത്തിലെ പോസോട് വാര്‍ഡിലെ കാന്‍സര്‍ രോഗിക്കുമാണ് തുക അനുവദിച്ചു നല്‍കിയത്.
മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തരം ലഭിക്കുന്ന അപേക്ഷയിന്‍ മേലാണ് തുക അനുവദിച്ചു നല്‍കുന്നത് . ഓരോ രോഗികള്‍ക്കും അനുവദിക്കുന്ന പതിനായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറുകയും തുടര്‍ന്ന് വാര്‍ഡ് കമ്മിറ്റി മുഖാന്തിരം രോഗിക്ക് നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്യും .
അബുദാബി മദിന സായിദ് കംബള ഹൗസില്‍ വെച്ചു ചേര്‍ന്ന മാസാന്ത ഷിഫാഹുറഹ്‌മാ യോഗത്തില്‍ അബ്ദുല്‍ റഹിമാന്‍ ഹാജി കംബള പ്രാര്‍ത്ഥനക് നേത്രത്വം നല്‍കി .
മഞ്ചേശ്വരം മണ്ഡലം ആക്ടിങ് പ്രസിഡന്റ് അഷ്റഫ് ബസറ അധ്യക്ഷം വഹിച്ചു. മണ്ഡലം മുന്‍ നേതാവ് അസീസ് കന്തല്‍ യോഗം ഉല്‍ഘടനം ചെയ്തു. ഭാരവായികളായ അബ്ദുല്‍ റഹിമാന്‍ ഹാജി കംബള, അബ്ദുല്‍ ലത്തീഫ് ഇറോഡി,ഫാറൂഖ് സീതാങ്ങോളി , പഞ്ചായത്ത് നേതാക്കളായ,ഹമീദ് മാസിമാര്‍,അറബി ബഷീര്‍,ഉമ്മര്‍ വാടങ്ങള, തുടങ്ങിയവര്‍ സംബന്ധിച്ചു.
രോഗികള്‍ക്കുള്ള ധന സഹായം അബ്ദുല്‍ ലത്തീഫ് ഇറോഡി, ഹമീദ് മാസിമാര്‍ ണ് കൈമാറി.
ഷിഫാഹുറഹ്‌മ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ലത്തീഫ് സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് ഫാറൂഖ് സീതാങ്ങോളി നന്ദിയും പറഞ്ഞു.




