പോക്‌സോ കേസില്‍ റിട്ട.പോലീസുകാരന്‍ അറസ്റ്റില്‍


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ
പീഡിപ്പിച്ച കേസില്‍ റിട്ട. എസ് ഐ അറസ്റ്റില്‍.
പരിയാരം സ്വദേശി ഇ വി ഗോപിനാഥന്‍ (62) നേയാണ്
പരിയാരം പോലീസ് പോക്‌സോ നിയമപ്രകാരം
അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയാണ്
പീഡനത്തിനിരയാക്കിയത്. കുട്ടി വീട്ടിലറിയച്ചതിനെ തുടര്‍ന്ന്
രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ ബന്ധപ്പെടുകയും
ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പരിയാരം പോലീസില്‍
വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ
കസ്റ്റഡിലെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Scroll to Top