കാസര്‍കോടിന് ശുചിത്വമുള്ള ഭക്ഷണം വിളമ്പാന്‍ കഫെ കുടുംബശ്രീയ്ക്കാകട്ടെയെന്ന് കല്ലട്ര മാഹിന്‍ എം.എല്‍.എ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡില്‍ തുളുനാട് ഷോപ്പിംഗ് കോംപ്ലക്സില്‍ കുടുംബശ്രീയുടെ പ്രീമിയം റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. ഹോട്ടല്‍ ബിസിനസ്സില്‍ ശുചിത്വമുള്ള ഭക്ഷണം വളരെ പ്രധാനമാണെന്നും പൊതുവേ സ്ത്രീകള്‍ നടത്തുന്ന കുടുംബശ്രീ ഹോട്ടലുകളില്‍ ശുചിത്വം പാലിക്കപ്പെടുന്നുണ്ടെന്നും ഇത് കുടുംബശ്രീ ഹോട്ടലുകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നുവെന്നും കല്ലട്ര മാഹിന്‍ എം.എല്‍.എ പറഞ്ഞു.
കാസര്‍കോട് വൈസ് ചെയര്‍പേഴ്സണ്‍ കെ.എം ഹനീഫ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം മുഖ്യാതിഥിയായി. കാസര്‍കോട് നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹമീദ് ബെദര, കാസര്‍കോട് നഗരസഭ വാര്‍ഡ് കൗണ്‍സില്‍ രാമകൃഷ്ണ ഹോള്ള, കാസര്‍കോട് നഗരസഭ വാര്‍ഡ് കൗണ്‍സില്‍ ഉമേഷ്, ബദിയടുക്ക ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മാഹിന്‍ കേളോട്ട്, കെ.എസ്.ആര്‍.ടി.സി എ.ടി.ഒ കെ.പ്രിയേഷ് കുമാര്‍, കാസര്‍കോട് നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ആയിഷത്ത് കുബ്ര, ചെങ്കള സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സി.എ സക്കീന എ.ഡി.എം.സി മാരായ ഡി.ഹരിദാസ്, കെ.എം കിഷോര്‍ കുമാര്‍, ഐഫ്രം (AIFRHM ) ഡയറക്ടര്‍ വി.സജിത്ത്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ടി ജിതിന്‍, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സജിനി, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടി.എം.എ കരീം, അഡ്വക്കേറ്റ് സാജിദ് കമ്മാടം, കെ.എം ബഷീര്‍, കെ.എസ്.ആര്‍.ടി.സി സര്‍വീസ് സംഘടന നേതാക്കളായ സി.ബാലകൃഷ്ണന്‍, ജലീല്‍ മല്ലം എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ഡി.എം.സി എം.വി ജയന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രീമിയം കഫെ സെക്രട്ടറി സുലോചന നന്ദി പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ രണ്ടാമത്തെ കഫെ കുടുംബശ്രീ പ്രീമിയം റസ്റ്റോറന്റ് ആണ് കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡില്‍ ഉദ്ഘാടനം ചെയ്തത് സൂക്ഷ്മ സംരംഭമേഖലയിലെ കുടുംബശ്രീയുടെ ശ്രദ്ധേയമായ ഇടപെടലാണ് കഫെ കുടുംബശ്രീ യൂണിറ്റുകള്‍ വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ സ്വാദിഷ്ടമായും മായം ചേര്‍ക്കാതെയും വനിതകളാല്‍ തയ്യാറാക്കപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.




