വെനസ്വേല ഭൂകമ്പം: 8 രാജ്യങ്ങള്‍ ചേര്‍ന്ന് 43കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന 100 മണിക്കൂര്‍ ദൗത്യം

വെനസ്വേലയിലെ ഭൂചലനത്തില്‍ തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ തിരിച്ചുവരാനാകുമോ എന്ന് ഉറപ്പില്ലാതെ എട്ട് ദിവസമാണ് 43 കാരനായ സെക്യൂരിറ്റി ജീവനക്കാരന്‍ ഹെര്‍ണന്‍ ആല്‍ബര്‍ട്ടോ ഗില്‍ ഫ്‌ലോറസ് കഴിഞ്ഞത്.
രക്ഷാപ്രവര്‍ത്തകര്‍ ഒടുവില്‍ അദ്ദേഹത്തിനടുത്തേക്ക് എത്തിയപ്പോള്‍, നെഞ്ചുലയ്ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ അഭ്യര്‍ത്ഥന: ‘ഒരുപക്ഷേ രക്ഷപ്പെട്ടില്ലെങ്കിലോ, താന്‍ ജീവനോടെയുണ്ടെന്ന വിവരം ഭാര്യയെ അറിയിക്കരുതെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.’
വ്യാഴാഴ്ച പുലര്‍ച്ചെ, ഹെല്‍മെറ്റ് ധരിച്ച രക്ഷാപ്രവര്‍ത്തകര്‍ക്ക് നടുവില്‍, സ്‌ട്രെച്ചറില്‍ പൊടിപടലങ്ങള്‍ നിറഞ്ഞ ശരീരവുമായി ഗില്‍ ഫ്‌ലോറസ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തുവന്നു. വടക്കന്‍ വെനിസ്വേലയില്‍ 2,200-ലധികം ആളുകളുടെ ജീവനെടുത്ത വിനാശകരമായ ഭൂകമ്പ ദുരന്തത്തിന് ശേഷം പ്രത്യാശയുടെ അപൂര്‍വ നിമിഷമാണ് അദ്ദേഹത്തിന്റെ രക്ഷാപ്രവര്‍ത്തനം സമ്മാനിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
‘ഭരണം മാറിയിട്ടും മൈക്കിന്റെ വിഷയം മാറിയിട്ടില്ല’ ചിരിപ്പിച്ച് മന്ത്രി രമേശ് ചെന്നിത്തലയുടെ കമന്റ്
കളിക്കാന്‍ പോയ 11 കാരിയെ വീട്ടിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച റിട്ട. എസ്‌ഐ അറസ്റ്റില്‍
‘കടുത്ത മാനസിക സമ്മര്‍ദം’; 33 കാരി ലക്ഷങ്ങള്‍ ശമ്പളമുള്ള കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഹോട്ടല്‍ വെയിട്രസായി
‘ഭീകരതയ്ക്ക് ഒരു ന്യായീകരണവുമില്ല’; യുഎന്‍ പൊതുസഭയില്‍ സീറോ ടോളറന്‍സ് നയം വ്യക്തമാക്കി ഇന്ത്യ
തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങി
ജൂണ്‍ 24-ന് രണ്ട് ശക്തമായ ഭൂകമ്പങ്ങള്‍ ഉണ്ടാകുമ്പോള്‍, ലാ ഗൈ്വറ സംസ്ഥാനത്തെ കാറ്റിയ ലാ മാറിലുള്ള ഗലേറിയാസ് പ്ലായ ഗ്രാന്‍ഡെ ഷോപ്പിംഗ് സെന്ററിലെ തന്റെ ചെറിയ സെക്യൂരിറ്റി ക്യാബിനുള്ളിലായിരുന്നു നൈറ്റ് ഷിഫ്റ്റ് സെക്യൂരിറ്റി ജീവനക്കാരനായ ഗില്‍ ഫ്‌ലോറസ്.

Scroll to Top