ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമാകാന്‍ എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ്

കാസര്‍കോട് : ലഹരി നിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ജനകീയ പദ്ധതിയായ ഓപ്പറേഷന്‍ തൂഫാന്‍ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്യാമ്പസ് ഔട്ട്‌റീച്ച് പരിപാടി സംഘടിപ്പിക്കാന്‍ നേതൃയോഗം തീരുമാനിച്ചു.

ക്യാമ്പസുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്പറേഷന്‍ തൂഫാന്‍ സന്ദേശം കൈമാറുകയും ലഹരി വിരുദ്ധ യജ്ഞത്തിന്റെ ഭാഗമാക്കുകയും ചെയ്യും. ലഹരി വിരുദ്ധ സേവനങ്ങള്‍ അക്കാദമിക് കരിക്കുലത്തില്‍ നിര്‍ബന്ധിത ഘടകമാക്കാന്‍ അധികൃതരോട് ആവശ്യപ്പെടും.

ഇതുസംബന്ധിച്ച് ചേര്‍ന്ന നേതൃയോഗം എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ഉദ്ഘാടനം ചെയ്തു. ക്യാമ്പസ് വിംഗ് ജില്ലാ ചെയര്‍മാന്‍ മൂസാ ബാസിത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഹാഷിര്‍ മൊയ്തീന്‍, വൈസ് ചെയര്‍മാന്‍ സജീര്‍ ബെദിര, ഉമര്‍ ഖയ്യൂം ചെര്‍ക്കള, ടി.എച്ച് നൗഫല്‍, മുഹമ്മദ് സലീല്‍ പ്രസംഗിച്ചു.

ഫോട്ടോ : ക്യാമ്പസ് വിംഗ് കാസര്‍കോട് ജില്ലാ നേതൃയോഗം എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ഉദ്ഘാടനം ചെയ്യുന്നു.

Scroll to Top