ഡോക്ടര്‍മാര്‍ക്കെതിരെയും ആരോഗ്യ സ്ഥാപനങ്ങള്‍ക്കെതിരെയും അക്രമങ്ങള്‍ അരുത്;ഡോ. കാദര്‍ മാങ്ങാട്

കാസറഗോഡ്, ജൂലൈ 03, 2026: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ), കാസറഗോഡ് ബ്രാഞ്ച് , ഡോക്ടര്‍മാരുടെ ദേശീയദിനം വിപുലമായ കുടുംബ സംഗമമായി ആഘോഷിച്ചു.

കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. അബ്ദുള്‍ ഖാദര്‍മുഖ്യാതിഥിയായിരുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതില്‍ ഡോക്ടര്‍മാരുടെ സുപ്രധാന പങ്കിനെക്കുറിച്ചും മെഡിക്കല്‍ പ്രൊഫഷനില്‍ കാരുണ്യം, ധാര്‍മ്മികത, സമര്‍പ്പണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും ഡോ. കാദര്‍ മാങ്ങാട് എടുത്തുപറഞ്ഞു.
ഡോക്ടര്‍മാര്‍ ദൈവതുല്യരാണെന്നും അവര്‍ക്കു നേരെയും ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നേരെയും അക്രമങ്ങള്‍ അരുതെന്നും തന്റെ പ്രസംഗത്തില്‍ ഡോ. ഖാദര്‍ ഊന്നിപ്പറഞ്ഞു.

ഈ വര്‍ഷത്തെ മുദ്രാവാക്യം – മുഖംമൂടിക്ക് പിന്നില്‍ – രോഗശാന്തിക്കാരെ ആരാണ് സുഖപ്പെടുത്തുന്നത്?എന്നതാണ്. അതുകൊണ്ട് ഡോക്ടര്‍മാര്‍ സ്വന്തംആരോഗ്യത്തെയും കുടുംബത്തെയും പരിപാലിക്കാന്‍ കുറച്ച് സമയം കണ്ടെത്തണമെന്ന് ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടു.

വൈസ് പ്രസിഡന്റ് ഡോ. നെബീ സ പി.കെ. സ്വാഗതം പറഞ്ഞു. ഐഎംഎ ബ്രാഞ്ച് പ്രസിഡന്റ് ഡോ. രേഖ റായ് അധ്യക്ഷ പ്രസംഗം നടത്തി.

ആരോഗ്യ സേവന രംഗത്തെ ആജീവനാന്ത സംഭാവനകള്‍ നല്‍കിയ , സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച മുതിര്‍ന്ന ഡോക്ടര്‍മാരായഡോ. ഈശ്വരനായിക്, ഡോ. മഹമൂദ് തെരുവത്ത് എന്നിവരെ ആദരിച്ചു

പാരാമെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കിടയിലെ മികച്ച സേവനത്തിന്
മുള്ളേരിയ സഹകരണ ആശുപത്രിയിലെ വിരമിച്ച നഴ്സിംഗ് സൂപ്രണ്ട് ശ്രീമതി സാലി ബാബുവിന് ഡോ. ബി. എസ്. റാവു എന്‍ഡോവ്മെന്റും
ഹെല്‍ത്ത് സര്‍വീസസിലെ വിരമിച്ച നഴ്സിംഗ് സൂപ്രണ്ട് ശ്രീമതി മിനി ജോസഫിന് ക്യാപ്റ്റന്‍ കെ. എ. ഷെട്ടി എന്‍ഡോവ്മെന്റ് അവാര്‍ഡും സമ്മാനിച്ചു.

കാസര്‍ക്കോട് ബ്രാഞ്ചിലെഡോക്ടരമാരുടെ മക്കളില്‍ കഴിഞ്ഞ വര്‍ഷം മികച്ച നേട്ടം കൈവരിച്ചവരെ യോഗം അനുമോദിച്ചു.

അന്താരാഷ്ട്ര തലത്തില്‍ എംആര്‍സിഎസ് പാര്‍ട്ട് എയില്‍ ഒന്നാം റാങ്കിന് ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സില്‍ നിന്ന് അഭിമാനകരമായ ഹാലറ്റ് സമ്മാനം നേടിയ ഡോ. ചേതന സി. എസ് ,2026 ലെ വിശിഷ്ട റെയില്‍ സേവാ പുരസ്‌കാരത്തിന് അര്‍ഹനായ ശ്രീ. രഞ്ജിത്ത് ഭൂഷണ്‍,ദേശീയ നീന്തല്‍ മല്‍സരങ്ങളില്‍സ്വര്‍ണ്ണ മെഡലുകള്‍ നേടിയ ദേവാന്‍ഷ് റായ് എന്നിവരെ ആദരിച്ചു.

ഐഎംഎ അംഗങ്ങളുടെ മക്കളില്‍ സ്‌കൂള്‍ കോളേജ് തലത്തിലെ വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ മാസ്റ്റര്‍ മിഫ്സല്‍, മാസ്റ്റര്‍ എഷാന്‍, മാസ്റ്റര്‍ ജ്യേഷ്ഠ കെ, മാസ്റ്റര്‍ മുഹമ്മദ് അമീന്‍, ഡോ. സൗരഭ പി എന്നിവരെ യോഗം അനുമോദിച്ചു.

നോര്‍ത്ത് സോണ്‍ ഇഎല്‍എസ്
കോ- ഓഡിനേറ്റര്‍ ഡോ. ബി നാരായണ നായിക്, ജില്ലാ ചെയര്‍പേഴ്സണ്‍ ഡോ. ജനാര്‍ദന നായിക് സിഎച്ച്, ജില്ലാ കണ്‍വീനര്‍ ഡോ. ഖാസിം ടി എന്നിവര്‍ പ്രസംഗിച്ചു. മുന്‍ പ്രസിഡന്റ് ഡോ. ഹരി കിരണ്‍ ബംഗേര മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി.

ഐഎംഎ കാസര്‍കോട് ബ്രാഞ്ച് സെക്രട്ടറി ഡോ. അണണ്ണപ്പ കാമത്ത് കെ നന്ദി പറഞ്ഞു.

Scroll to Top