മഞ്ചേശ്വരം: മംഗല്‍പ്പാടി താലൂക്ക് ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് തസ്തികയില്‍ നിന്നും വിരമിച്ച മുന്‍ കേരള എന്‍.ജി.ഒ യൂണിയന്‍ മഞ്ചേശ്വരം ഏരിയ വൈസ് പ്രസിഡന്റ് ് എം. കൃഷ്ണന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി. കേരള എന്‍.ജി.ഒ യൂണിയന്‍ മഞ്ചേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൈകമ്പ പഞ്ചമി ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി ടി. ദാമോദരന്‍ നിര്‍വ്വഹിച്ചു. ഏരിയ പ്രസിഡന്റ് എം. ജോസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ദീര്‍ഘകാലത്തെ സര്‍വീസ് കാലയളവില്‍ എം. കൃഷ്ണന്‍ സംഘടനയ്ക്ക് നല്‍കിയ വിലപ്പെട്ട സംഭാവനകളെ ചടങ്ങില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു. യൂണിയന്റെ വിവിധ ഏരിയ ഭാരവാഹികളും സഹപ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു. ഷെറീഫ് പി. എ സ്വാഗതവും ധന്യ എസ്. ഒ നന്ദിയും രേഖപ്പെടുത്തി.
കേരള എന്‍ ജി ഒ യൂണിയന്‍എം. കൃഷ്ണന് യാത്രയയപ്പ് നല്‍കി




