പിഎസ്സി പരീക്ഷാ മൂല്യനിര്‍ണയത്തിലെ ക്രമക്കേട് അന്വേഷണം പ്രഹസനമാകുന്നു. അന്വേഷണം നടത്തുന്നത് പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള പരീക്ഷാ കണ്‍ട്രോളര്‍. ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കണമെന്ന തീരുമാനം നടപ്പാകാതെ വന്നതോടെയാണ് നടപടി. ആഭ്യന്തര വിജിലന്‍സ് തലവന്‍ പരീക്ഷാ കണ്‍ട്രോളര്‍ ആയതുകൊണ്ടാണ് അന്വേഷണം ഏല്‍പ്പിച്ചതെന്നാണ് പിഎസ്സി വ്യക്തമാകുന്നത്. പൊലീസ് ഉദ്യോഗസ്ഥന്‍ നേതൃത്വം നല്‍കുന്നത് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിന് ആണെന്നും എത്രയും വേഗം അന്വേഷണം പൂര്‍ത്തീകരിക്കുമെന്നും പിഎസ്സി ചെയര്‍മാന്‍ എം ആര്‍ ബൈജു പറഞ്ഞു.
ആസൂത്രണ ബോര്‍ഡിലെ ചീഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ചീഫ് പ്ലാന്‍ കോ-ഓര്‍ഡിനേഷന്‍ ഡിവിഷന്‍ എന്നീ തസ്തികകളിലേക്ക് നടന്ന വിവരണാത്മക പരീക്ഷയുടെ,മൂല്യനിര്‍ണയത്തിലാണ് വന്‍ വീഴ്ചയുണ്ടായത്.നൂറ് മാര്‍ക്കിനുള്ള ചോദ്യപേപ്പറില്‍ ഒന്‍പത് മുതല്‍ പതിനെട്ട് വരെയുള്ള പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെയാണ് പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതും നിയമനം നടത്തിയതും.
?റാങ്ക് പട്ടിക പുറത്തുവന്നതോടെ ഭരണകക്ഷിയിലെ യൂണിയന്‍ നേതാവിന് ഒന്നാം റാങ്ക് കിട്ടി എന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു.പരീക്ഷാ നടത്തിപ്പിലെ ഈ അനാസ്ഥ വിവാദമായതോടെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.




