SKSSF അത്തൂട്ടി ശാഖ ഓപ്പറേഷന്‍ തൂഫാന്‍ ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചു

അത്തൂട്ടി: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ യുവജനങ്ങളില്‍ ബോധവല്‍ക്കരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ SKSSF അത്തൂട്ടി ശാഖയുടെ ആഭിമുഖ്യത്തില്‍ ‘ഓപ്പറേഷന്‍ തൂഫാന്‍ ഐക്യദാര്‍ഢ്യം ‘ എന്ന പേരില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.
അത്തൂട്ടി ജുമാമസ്ജിദ് പരിസരത്ത് നടന്ന പരിപാടി വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ചീമേനി പൊലീസ് സ്റ്റേഷനിലെ SHO CI രാജഗോപാല്‍ EV മുഖ്യപ്രഭാഷണം നടത്തി. ലഹരിമരുന്നുകളുടെ സാമൂഹികവും നിയമപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അത്തൂട്ടി ഖത്തീബ് സലീം വാഫി ആനക്കര ആത്മീയ സന്ദേശം നല്‍കി.
ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് യുവജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും സമൂഹത്തെ ലഹരിമുക്തമാക്കുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്യാനും പരിപാടി ലക്ഷ്യമിട്ടു. SKSSF പ്രവര്‍ത്തകരും മഹല്ല് നിവാസികളും ഉള്‍പ്പെടെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

Scroll to Top