എസ്.കെ.എം.എം.എ കുമ്പള റെയ്ഞ്ച് പ്രവര്‍ത്തകസമിതിയുംശൈഖുനാ അഹമദ് അസ്ഹരിയുടെ അനുസ്മരണവും നടത്തി

കുമ്പള.
എസ്.കെ.എം.എം.എ
കുമ്പള റൈഞ്ച് പ്രവര്‍ത്തകസമിതി യോഗം വിവിധ മഹല്ലുകളില്‍ നിന്നുള്ള ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ നടന്നു.

യോഗത്തില്‍ റൈ ഞ്ച് സെക്രട്ടറി മുഹമ്മദ് കുഞ്ഞി മൈമൂന്‍ നഗര്‍ സ്വാഗതം
പറഞ്ഞു.റൈഞ്ച് പ്രസിഡണ്ട് താജ് അബ്ദുളള അധ്യക്ഷത വഹിച്ചു.
ജംയ്യീയത്തുല്‍ മുഅല്ലിമിന്‍ റെയ്ഞ്ച്് സെക്രട്ടറി റിയാസ് അശ്ശാഫി ഉദ്ഘാടനം നിര്‍വഹിച്ചു.

സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിന്റെയും ഐക്യത്തോടെയും ആത്മാര്‍ത്ഥതയോടെയും പ്രവര്‍ത്തിക്കേണ്ടതിന്റെയും പ്രാധാന്യം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ റിയാസ് അശ്ശാഫി ഓര്‍മ്മിപ്പിച്ചു.

കുമ്പള റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജോയിന്‍ സെക്രട്ടറി ജബ്ബാര്‍ അശ്ശാഫി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
മുജീബ് റഹ്‌മാന്‍ അസ്ഹരി അനുശ് മരണപ്രഭാഷണവും, നടത്തി,മുഹമ്മദ് കുഞ്ഞി മൊഗ്രാല്‍ പരിപാടി വിശദികരിച്ചു. അന്‍വര്‍ കൊപ്പളം നന്ദി പറഞ്ഞു.

സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുഹമ്മദ് കുഞ്ഞി ബി എ മൊഗ്രാലിനെ കോഡിനേറ്ററായി ചുമതലപ്പെടുത്തി.
സംഘടനയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍,ഭാവി പരിപാടികള്‍,റേഞ്ച് തലത്തിലെ വിവിധ വിഷയങ്ങള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു.

Scroll to Top