കാസര്‍കോട് നഗരസഭ കൃഷിഭവന്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും സംഘടിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ 2026-27 വര്‍ഷത്തെ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം ഉത്ഘാടനം നിര്‍വ്വഹിച്ചു.
വൈസ് ചെയര്‍മാന്‍ കെ.എം ഹനീഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സമീന മുജീബ്, മെഹ്‌റുന്നിസ ഹമീദ്, ജാഫര്‍ കമാല്‍, വിദ്യാശ്രീ, നഗരസഭ കൗണ്‍സിലര്‍മാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കൃഷി ഭവന്‍ ഉദ്യോഗസ്ഥര്‍, പാടശേഖര സമിതികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ കര്‍ഷകര്‍ അവരുടെ ഉല്‍പ്പങ്ങള്‍ പ്രദര്‍ശനവും വില്പനയും നടത്തി. പെരിയ കാര്‍ഷിക സേവന കേന്ദ്രവും കാസര്‍കോട് ഇക്കോഷോപും തൈകളും മറ്റുല്‍പ്പന്നങ്ങളും പ്രദര്‍ശനവും വില്പനയും നടത്തി. കര്‍ഷകര്‍ക്ക് ‘ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം’ പദ്ധതിയില്‍ പച്ചക്കറി വിത്ത് പാക്കറ്റ് വിതരണം നടത്തി.

Scroll to Top