മുന്‍ യോഗത്തിലെ തീരുമാനപ്രകാരം ആഭ്യന്തര വിജിലന്‍സ് എസ്.പിയെക്കൊണ്ട് അന്വേഷണം നടത്തിക്കുന്നതിന് പകരം, ചെയര്‍മാന്‍ അത് അട്ടിമറിച്ച് പരീക്ഷാ കണ്‍ട്രോളറെ ചുമതലപ്പെടുത്തിയതിനെതിരെ ഒരു വിഭാഗം അംഗങ്ങള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. കേസില്‍ അടിയന്തരമായി സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുമെന്നാണ് അംഗങ്ങളുടെ നീക്കം.
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ പി.എസ്. സി നിയമന തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണത്തിന് ഒരുങ്ങി സര്‍ക്കാര്‍. അന്വേഷണം അട്ടിമറിക്കുന്നുവെന്ന കടുത്ത ആരോപണങ്ങള്‍ക്കിടെ നിര്‍ണായക പി.എസ്.സി യോഗം ഇന്ന് ചേരും. മുന്‍ യോഗത്തിലെ തീരുമാനപ്രകാരം ആഭ്യന്തര വിജിലന്‍സ് എസ്.പിയെക്കൊണ്ട് അന്വേഷണം നടത്തിക്കുന്നതിന് പകരം, ചെയര്‍മാന്‍ അത് അട്ടിമറിച്ച് പരീക്ഷാ കണ്‍ട്രോളറെ ചുമതലപ്പെടുത്തിയതിനെതിരെ ഒരു വിഭാഗം അംഗങ്ങള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. തട്ടിപ്പുകാരെ സംരക്ഷിക്കാനുള്ള ഈ നീക്കത്തിനെതിരെ ഇന്ന് നടക്കുന്ന യോഗത്തില്‍ അംഗങ്ങള്‍ ചെയര്‍മാനെതിരെ പ്രതിഷേധിക്കാനാണ് നീക്കം, കേസില്‍ അടിയന്തരമായി സമഗ്ര പോലീസ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനും ചില അംഗങ്ങള്‍ ആവശ്യപ്പെടും.
ആസൂത്രണ ബോര്‍ഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് തസ്തികയ്ക്കുള്ള പൊതുപരീക്ഷയില്‍ 10 ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ ഒഴിവാക്കി. ഇതില്‍ രണ്ടു തസ്തികകളില്‍ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് രണ്ടു പേര്‍ക്ക് നിയമനവും നല്‍കി. പി.എസ്.സി പിഴവ് സമ്മതിച്ചേങ്കിലും ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം നടത്തി റാങ്ക്പട്ടിക പരിഷ്‌കരിക്കുന്നതില്‍ നടപടി എടുത്തിട്ടില്ല




