കളിയാണ് ലഹരി; റോഡ് ഷോയുമായി കേരളവിഷന്‍.

ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് കളിയാണ് ലഹരിയെന്ന സന്ദേശവുമായി കേരളാ വിഷന്റെ റോഡ് ഷോയ്ക്ക് തുടക്കമായി. സംസ്ഥാന തല
ഉദ്ഘാടനം കാസര്‍കോട് ചിന്‍മയ വിദ്യാലയത്തില്‍ നടന്നു.

കാസര്‍കോട് ; കളിയാണ് ലഹരിയെന്ന സന്ദേശവുമായി ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് റോഡ് ഷോയുമായി കേരളവിഷന്‍. സംസ്ഥാന ഉദ്ഘാടനം കാസര്‍കോട് ചിന്‍മയ വിദ്യാലയത്തില്‍ നടന്നു..റോഡ് ഷോയുടെ ഭാഗമായി ലോക കപ്പ് ഫുട്ബോളിന്റെ ആവേശം നിറച്ച് ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായി സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളും ഷൂട്ടൗട്ടുകളും,ഫ്ളാഷ് മോബുകളും നടന്നു.സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടമായ ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി ലോകകപ്പ് ഫുട്ബോളിന്റെ ആവേശവും ലഹരിവിരുദ്ധ സന്ദേശവും ജനങ്ങളിലേക്ക് വ്യത്യസ്ത രീതിയില്‍ എത്തിക്കുന്നതിനായാണ് കേരളവിഷന്‍ റോഡ് ഷോ നടത്തുന്നത്. സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളും ഷൂട്ടൗട്ടുകളും, സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഫ്ളാഷ് മോബുകളുമൊക്കെയായ റോഡ് ഷോ എങ്ങും ലോക കപ്പ് ഫുട്ബോളിന്റെ ആവേശം നിറയ്ക്കുകയാണ്. റോഡ് ഷോയുടെ സംസ്ഥാന ഉദ്ഘാടനം കാസര്‍കോട് ചിന്‍മയ വിദ്യാലയത്തില്‍ നടന്നു. കേരളാ വിഷന്‍ ഡയറക്ടര്‍ എം. ലോഹിതാക്ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ചിന്‍മയ വിദ്യാലയം പ്രിന്‍സിപ്പാല്‍ ടി.വി സുകുമാരന്‍ റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്തു.
സി.ഒ.എ ജില്ലാ പ്രസിഡണ്ട് വി.വി. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. സിസിഎന്‍ ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍ ആശംസയറിച്ച് സംസാരിച്ചു.സി.ഒ.എ ജില്ലാ സെക്രട്ടറി ഹരീഷ് പി. നായര്‍ സ്വാഗതവും, സി.ഒ.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും, കേരള വിഷന്‍ ന്യൂസ് ഡയറക്ടറുമായ ഷുക്കൂര്‍ കോളിക്കര നന്ദിയും പറഞ്ഞു.സ്‌കൂള്‍ ലീഡര്‍ അനിരുദ്ധ് മോഹന്‍ നമ്പ്യാര്‍,ലഹരിക്കെതിരായുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജൂലായ് 15 വരെ പത്തുദിവസങ്ങളിലായാണ് കേരളവിഷന്‍ ഫുട്ബോള്‍ പ്രേമികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ലഹരിവിരുദ്ധ കാല്‍പ്പന്തുകളിയുടെ ആവേശമൊരുക്കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുളും ഉള്‍പ്പെടെയുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും കളിക്കളങ്ങളിലുമായാണ് കേരളവിഷന്‍ ഗോള്‍സ് ഓണ്‍ കണ്‍ട്രി റോഡ് ഷോ നടക്കുക.ദിവസവും ഓരോ ജില്ലയിലെയും 5 കേന്ദ്രങ്ങളിലായിരിക്കും പരിപാടികള്‍. വിദ്യാര്‍ത്ഥികളുടെ ഫ്ളാഷ് മോബ്, ഫുട്ബോള്‍ ആവേശവും ലഹരിവിരുദ്ധ സന്ദേശവും പകരുന്ന ഗാനങ്ങള്‍, ജനപ്രതിനിധികളുടെയും സാമൂഹ്യ സാംസ്‌കാരിക പ്രമുഖരുടെയും പങ്കാളിത്തം, ദിവസേനയുള്ള വിവിധ ക്ലബ്ബുകളുടെയും സന്നദ്ധ സംഘടനകളുടെയും മറ്റും സൗഹൃദ ഫുട്ബോള്‍ മത്സരങ്ങള്‍, പെനാല്‍റ്റി ഷൂട്ടൗട്ടുകള്‍, സമ്മാനവിതരണം തുടങ്ങിയവയാണ് കേരളവിഷന്‍ ഗോള്‍സ് ഓണ്‍ കണ്‍ട്രി റോഡ് ഷോയുടെ സവിശേഷതകള്‍.റോഡ് ഷോയുടെ ഭാഗമായി ലോക കപ്പ് ഫുട്ബോളിന്റെ ആവേശം നിറച്ച് ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായി സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളും ഷൂട്ടൗട്ടുകളും,ഫ്ളാഷ് മോബുകളും നടന്നു..കാഞ്ഞങ്ങാട് ക്രൈസ്റ്റ്ര് സി.എം ഐ പബ്ലിക് സ്‌കൂളില്‍ നടന്ന പരിപാടി ഏവരിലും ലോക കപ്പ് ആവേശമുയര്‍ത്തി..കേരളാ വിഷന്‍ ഡയറക്ടര്‍ എം. ലോഹിതാക്ഷന്‍, സി.ഒ.എ ജില്ലാ പ്രസിഡണ്ട് വി.വി. മനോജ് കുമാര്‍, സിസിഎന്‍ ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍, സി.ഒ.എ ജില്ലാ സെക്രട്ടറി ഹരീഷ് പി. നായര്‍, സി.ഒ.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും, കേരള വിഷന്‍ ന്യൂസ് ഡയറക്ടറുമായ ഷുക്കൂര്‍ കോളിക്കര, കാഞ്ഞങ്ങാട് നഗരസഭാംഗവും സി.ഒ.എ അംഗവുമായ അനില്‍ വാഴുന്നോറടി, സി.ഒഎ കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി പ്രകാശന്‍, ജില്ലാ ജോയിന്‍ സെക്രട്ടറി സുനില്‍ കുമാര്‍, സി.ഒഎ ജില്ലാ കമ്മിറ്റി അംഗം മനോജ് കുമാര്‍ പി.കെ, ഫാദര്‍ ജോര്‍ജ് പുഞ്ചയില്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ലീഡര്‍ മേഘ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലയിലെ പര്യടനത്തിന് ശേഷം റോഡ് ഷോ കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കുകയും, തുടര്‍ന്ന് ഇവിടെയുള്ള അഞ്ചു കേന്ദ്രങ്ങളില്‍ പര്യടനം നടത്തുകയും ചെയ്യും

Scroll to Top