കാസര്‍ഗോഡ്:കേരള NGO അസോസിയേഷന്‍ 2026 വര്‍ഷത്തെ ജില്ല തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനം ഉദ്ഘാടനം ചെയ്തു. കാസറഗോഡ് സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ചില്‍പെട്ട റവന്യൂ വകുപ്പ് ജീവനക്കാരി എം.ഗിരിജക്ക് ആദ്യ മെമ്പര്‍ഷിപ്പ് നല്‍കി. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് എ.ടി.ശശി അധ്യക്ഷത വഹിച്ചു. കെ.സി സുജിത്ത് കുമാര്‍, ലോകേഷ് എം.ബി.ആചാര്‍, ജയപ്രകാശ് ആചാര്യ, വി.ടി.പി.രാജേഷ്, വി.എം.രാജേഷ്, പ്രവീണ്‍ വരയില്ലം, ശ്രീനിമോന്‍. എം.കെ, രതി വയലപ്രം , നവനീത് കൃഷ്ണന്‍ , പ്രീത.കെ, രതീഷ് ബന്തടുക്ക, റിജിത്ത് ഹൊസ്ദുര്‍ഗ്ഗ്, മുഹമ്മദ് ഷെഫീഖ് തൃക്കരിപ്പൂര്‍ , ഷജില്‍ പിണറായി , ഹരീഷ് , ബാലകൃഷ്ണന്‍ പെരിയങ്ങാനം എന്നിവര്‍ സംസാരിച്ചു
എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി




