തായന്നൂര്‍:
തായന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവവും പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കൊടോംബേളൂര്‍ ഗ്രാമപഞ്ചായത്തംഗം പി. അശ്വിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീന തോമസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി എം അബ്ദുറഹ്‌മാന്‍ ആമുഖഭാഷണം നടത്തി . .പി ടി എ പ്രസിഡന്റ്.എ രാജന്‍, മദര്‍ പി ടി എ പ്രസിഡണ്ട് പ്രീതി, എസ്എംസി ചെയര്‍പേഴ്‌സണ്‍ ലേഖ പി എസ്, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ കരുണാകരന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു അമ്പലത്തറ ജനമൈത്രി പോലീസ് ഓഫീസര്‍ ടി.വി പ്രമോദ് രക്ഷാകര്‍തൃ ബോധവല്‍ക്കരണ ക്ലാസ് നടത്തി.സീനിയര്‍ അസിസ്റ്റന്റ് എ.ധനലക്ഷ്മി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. പ്രവീണ്‍കുമാര്‍ നന്ദിയും പറഞ്ഞു.
പ്ലസ് വണ്‍ പ്രവേശനോത്സവവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു




