പുത്തിഗെ: മുഹിമ്മാത്തിലെ സൈഫ് ഹോമിലെ അന്തേവാസികള്‍ക്ക് മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മദ്രസയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍.
പഠനം മധുരം സേവനം മനോഹരം എന്ന ശീര്‍ഷകത്തില്‍ പഠന പാഠ്യേതര പദ്ധതികളുടെ ഭാഗമായി മദ്രസ പാഠപുസ്തകങ്ങളുടെ അസൈമെന്റിന്റെയും പ്രാക്ടിക്കല്‍ പഠനങ്ങളുടെയും ഭാഗമായാണ് പത്താം ക്ലാസ് മദ്രസ വിദ്യാര്‍ത്ഥികള്‍ സെയ്ഫ് ഹോമിലെ അന്തേവാസികളെ സന്ദര്‍ശിച്ചത്.
മനുഷ്യരെ പരിഗണിക്കുക നന്മയുടെയും പരസ്പര സ്‌നേഹത്തിന്റെയും കഥകള്‍ പറയുക, പുതുതലമുറകള്‍ക്ക് നന്മ പകരുക ആരുമില്ലാത്തവരെ ചേര്‍ത്തുപിടിക്കുക എന്നതാണ് സന്ദര്‍ശനം കൊണ്ട് വിദ്യാര്‍ഥികള്‍ ലക്ഷ്യമാക്കുന്നത്.
മുഹിമ്മാത്ത് ഹയര്‍സെക്കന്‍ഡറിസ്‌കൂള്‍ പ്രിന്‍സിപ്പള്‍ രൂപേഷ് സാര്‍ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ സന്ദേശ പ്രഭാഷണം നടത്തി.
മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ മദ്രസ സദര്‍ മുഅല്ലിം അഷറഫ് ഹിമമി സഖാഫി ഉളുവാര്‍ അധ്യക്ഷത വഹിച്ചു.
അലി ഹിമമി സഖാഫി ചെട്ടുംകുഴി, ഉമ്മര്‍ മദനി കനിയാല, കെ.എം കളത്തൂര്‍, ഉമൈര്‍ ഹിമമി സഖാഫി ദേലംപാടി പ്രസംഗിച്ചു.
മദ്‌റസ കുട്ടികള്‍ തയ്യാര്‍ ചെയ്ത പ്രത്യേക ഫ്രൂട്‌സ് കിറ്റ്വിതരണംചെയ്തു