കുമ്പള:കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ (KHRA) കുമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ ഹൈജീന്‍ മോണിറ്ററിംഗ് ഉദ്ഘാടനവും, ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. കുമ്പളയിലെ റോയല്‍ ക്യുബാ റെസ്റ്റോറണ്ടില്‍ വെച്ച് നടന്ന പരിപാടി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുള്‍ ഖാദര്‍ ഹാജി ഉദ്ഘാടനം ചെയ്തു.
ഭക്ഷണശാലകളില്‍ പാലിക്കേണ്ട കര്‍ശനമായ ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങളെക്കുറിച്ചും,ഹോട്ടല്‍ ഹൈജീന്‍ മോണിറ്ററിംഗിന്റെ പ്രാധാന്യത്തെക്കുറിച്ചും കുമ്പള ആരിക്കാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആദിത്യന്‍ ക്ലാസെടുത്തു.
ചടങ്ങിലെ പ്രമുഖര്‍
കെ.എച്ച്.ആര്‍.എ ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര, കുമ്പള പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സൗമ്യ പി.വി, കെ.എച്ച്.ആര്‍.എ ജില്ലാ ഹൈജീന്‍ മോണിറ്ററിംഗ് ചെയര്‍മാന്‍ നാരായണന്‍ ഊട്ടുപുര,ജില്ലാ ഉപദേശക സമിതി അംഗം എന്‍. അബ്ദുള്ള താജ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
മമ്മു മുബാറക്ക് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. സിദ്ധീക്ക് മുബാറക്ക് സ്വാഗതവും സവാദ് താജ് നന്ദിയും രേഖപ്പെടുത്തി.




