മൊഗ്രാല്‍ : പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പുണ്യഭൂമിയിലേക്ക് അല്ലാഹുവിന്റെ അതിഥികളായി പുറപ്പെടുന്നവരെ അനുഗമിക്കാന്‍ നിയോഗിക്കപ്പെട്ട കേരള സര്‍ക്കാറിന്റെ സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്പെക്ടറും മദ്‌റസാ കമ്മിറ്റി ജന. സെക്രട്ടറിയുമായ ടി.കെ അന്‍വറിന് അല്‍ മദ്രസത്തുല്‍ ആലിയാ മൊഗ്രാല്‍ കടവത്ത് കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നല്‍കി.
ഈമാന്‍ ഇന്‍ലെറ്റില്‍ നടന്ന ചടങ്ങ് മദ്‌റസാ
യു.എ.ഇ കമ്മിറ്റി പ്രസിഡണ്ട് യു.എം ഫസ്ലുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് ടി.എം ശുഹൈബ് അധ്യക്ഷത വഹിച്ചു. മജീദ് ഫുജൈറ ഷാളണിയിച്ചു. ഷിഹാബ് യു.എം മുഖ്യ പ്രഭാഷണം നടത്തി.
അബ്ദുല്ല കെ.ടി, യു.എം ഇര്‍ഫാന്‍, ഹമീദ്.കെ.കെ, ഷബീര്‍ എം.എ, മുന്‍സിര്‍ എച്ച്.എം തുടങ്ങിയവര്‍ പ്രസംഗിച്ചു.
ടി.കെ അന്‍വര്‍ മറുപടി പ്രസംഗം നടത്തി.
ജന.സെക്രട്ടറിയുടെ താല്‍കാലിക ചുമതല ട്രഷറര്‍ ഖലീലിന് യോഗം നല്‍കി.
സെക്രട്ടറി നൂഹ്.കെ.കെ സ്വാഗതവും ട്രഷറര്‍ ഖലീല്‍ നന്ദിയും പറഞ്ഞു.