ചട്ടഞ്ചാല്‍: പുതിയ തലമുറയെ നന്‍മയുടെ പാതയില്‍ കൊണ്ട്‌പോകുന്നതിന് വേണ്ടി രക്ഷിതാക്കളെ ബോധവല്‍കരിക്കാനും,ലഹരിയുടെ അതിപ്രസരത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയും സമസ്ത മദ്രസാ മാനേജ്‌മെന്റ് ചട്ടഞ്ചാല്‍ റൈഞ്ച് കമ്മിറ്റി ചട്ടഞ്ചാല്‍ ഒബൈസ് ഓഡിറ്റോറിയത്തില്‍ പാരന്റിംഗ് ആന്റ് ലഹരി ബോധവല്‍കരണ ക്യാമ്പ് സംഘടിപ്പിച്ചു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹുസൈന്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.പ്രസിഡണ്ട് നിസാര്‍ ബാവിക്കര അദ്ധ്യക്ഷത വഹിച്ചു.
ട്രൈനര്‍ മുനീര്‍ മാസ്റ്റര്‍ ഉദിനൂര്‍ ക്ലാസിന് നേതൃത്വം നല്‍കി.
മൊഹിയിദ്ധീന്‍ ഫൈസി,മുര്‍ഷിദ് ഇര്‍ഫാനി,റഫീഖ് ഫൈസി പാണ്ടിക്കണ്ടം, ടി ഡി അബ്ദുല്ല ദാരിമി, ബാലന്‍ അബ്ദുല്‍ ഖാദര്‍ ഹാജി,ഹാരിസ് കെട്ടിനുള്ളില്‍,റാഷിഖ് കുണിയ,സിദ്ധീഖ് സെലക്ഷന്‍,അസീസ് മുണ്ടോള്‍,ഇബ്രാഹിം കുന്നില്‍,ഒബൈസ് അബ്ദുല്‍ ഖാദര്‍ ഹാജി പ്രസംഗിച്ചു.ജനറല്‍ സെക്രട്ടറി സമീര്‍ തെക്കില്‍ സ്വാഗതവും,വര്‍ക്കിംഗ് സെക്രട്ടറി റഊഫ് ബായിക്കര നന്ദിയും പറഞ്ഞു.
സമസ്ത മദ്രസാ മാനേജ്‌മെന്റ് ചട്ടഞ്ചാല്‍ റൈഞ്ച് പാരന്റിംഗ് ആന്റ് ലഹരിവിരുദ്ധ ബോധവല്‍കരണ ക്യാമ്പ് നടത്തി.
19